USALatest NewsInternational

24 മ​ണി​ക്കൂ​റി​നി​ടെ 1,320 മ​ര​ണ​ങ്ങ​ള്‍, ന്യൂയോര്‍ക്കില്‍ മാത്രം ഇന്നലെ മരിച്ചതു 562 പേര്‍: ഞെ​ട്ടി​ത്ത​രി​ച്ച്‌ അ​മേ​രി​ക്ക

ഇന്നലത്തെ മരണനിരക്കനുസരിച്ച്‌, ഓരോ മണിക്കൂറിലും 23 പേരാണ് ന്യുയോര്‍ക്കില്‍ മരണത്തെ പുല്‍കുന്നത്.

വാ​ഷിം​ഗ്ട​ണ്‍: ലോ​ക​ജ​ന​ത​യു​ടെ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ച്‌ കോ​വി​ഡ്- 19 വൈ​റ​സ് അ​തി​വേ​ഗം പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലാ​ണ് വൈ​റ​സ് ഇ​പ്പോ​ള്‍ വേ​ഗ​ത്തി​ല്‍ പ​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,320 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ന്യൂയോർക്കിലെ ആണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ പുതുതായി 564മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ന്യുയോര്‍ക്കിലെ മൊത്തം കൊറോണാ മരണങ്ങളുടെ എണ്ണം 2,935 ആയി ഉയര്‍ന്നു. ഇന്നലത്തെ മരണനിരക്കനുസരിച്ച്‌, ഓരോ മണിക്കൂറിലും 23 പേരാണ് ന്യുയോര്‍ക്കില്‍ മരണത്തെ പുല്‍കുന്നത്.

രാജ്യമാകമാനം ഇന്നലെ രേഖപ്പെടുത്തിയത് 1314 മരണങ്ങള്‍. ഇത് രണ്ടാം തവണയാണ് അമേരിക്കയിലെ മരണനിരക്ക് ആയിരം കടക്കുന്നത്.2,76, 318 രോഗബാധിതരും 7,391 മരണങ്ങളുമായി അമേരിക്ക നേരിടുന്നത് സമാനകളില്ലാത്ത ദുരന്തമാണ്. അതുകൊണ്ടു തന്നെ എന്തുവിലകൊടുത്തും അതിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഭരണകൂടവും. കോവിഡ് 19 രോഗികള്‍ അധികമായി ഇല്ലാത്ത ആശുപത്രികളിലെ വെന്റിലേറ്ററുകള്‍ പിടിച്ചെടുക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ഇന്നലെ ന്യുയോര്‍ക്ക് ഗവര്‍ണര്‍ ഒരു എക്സിക്യുട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉപയോഗം കഴിഞ്ഞാല്‍ ഈ വെന്റിലേറ്റര്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന് കൈമാറുമെന്നും അല്ലെങ്കില്‍ അതിന്റെ വില നല്‍കുമെന്നും ഉത്തരവിലുണ്ട്.ന്യുയോര്‍ക്കില്‍ രോഗബാധ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇനിയും രണ്ട് ആഴ്ചകളില്‍ അധികം എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 17 മുതല്‍ 21 ദിവസങ്ങള്‍ക്കകം, രോഗവ്യാപനത്തിന്റെ ശക്തി കുറയുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. ഒ​റ്റ​ദി​വ​സം കൊ​ണ്ട് 32,000ത്തിേ​ലേ​റെ​പ്പേ​ര്‍​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,76,965 ആ​യി.

ന്യൂ​ജ​ഴ്സി​യി​ല്‍ 29,895 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ മി​ഷി​ഗ​ണി​ല്‍ 12,774 പേ​ര്‍ വൈ​റ​സ് ബാ​ധി​ത​രാ​യി.മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ കൊറോണ വ്യാപനത്തിന്റെ വേഗത അമേരിക്കയില്‍ വളരെ കൂടുതലാണ് എന്നതാണ് അധികൃതരെ വിഷമിപ്പിക്കുന്ന ഒരു കാര്യം. ആദ്യ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം 20 ദിവസം പിന്നിട്ടപ്പോള്‍ ഇവിടെ ഏകദേശം 20,000 രോഗികളുണ്ടായിരുന്നു. നേരേ മറിച്ച്‌ ഇതേ കാലയളവില്‍ സ്പെയിനില്‍ ഉണ്ടായത് 7,000 രോഗികളും ഇറ്റലിയില്‍ ഉണ്ടായത് 5,000 രോഗികളുമായിരുന്നെങ്കില്‍ ഇറാനില്‍ അത് വെറും1,000 രോഗികളായിരുന്നു.

കൊറോണാ രോഗികളുടേ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യത്തേക്കാള്‍ ഇരട്ടി രോഗികളുണ്ടെ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ എന്നതാണ് നടുക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. ഫ്രാ​ന്‍​സി​ലും സ്പെ​യി​നി​ലും ഇ​റ്റ​ലി​യി​ലു​മെ​ല്ലാം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍​ധി​ക്കു​ന്നു​ണ്ട്.ഫ്രാ​ന്‍​സി​ല്‍ 1,124 പേ​രാ​ണ് പു​തു​താ​യി മ​ര​ണ​പ്പെ​ട്ട​ത്. ഇ​വി​ടെ ആ​കെ 64,338 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ 6,507 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. സ്പെ​യി​നി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 850ലേ​റെ പേ​ര്‍ മ​രി​ച്ച​പ്പോ​ള്‍ ഇ​റ്റ​ലി​യി​ല്‍ പു​തു​താ​യി മ​ര​ണ​പ്പെ​ട്ട​ത് 766 പേ​രാ​ണ്.

ഇ​റ്റ​ലി​യി​ല്‍ ആ​കെ 1,19,827 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ല്‍ 14,681 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു.സ്പെ​യി​നി​ല്‍ 1,19,199 പേ​ര്‍​ക്ക് വൈ​റ​സ് പി​ടി​പെ​ട്ട​പ്പോ​ള്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത് ആ​കെ 11,198 പേ​ര്‍​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്താ​കെ 82,745 കൊ​റോ​ണ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​വി​ഡ് ബാ​ധി​ച്ചു​ള്ള ലോ​ക​വ്യാ​പ​ക മ​ര​ണം അ​റു​പ​തി​നാ​യി​ര​ത്തിേ​ലേ​ക്ക് അ​ടു​ക്കു​മ്പോ​ള്‍ പു​തു​താ​യി മ​ര​ണ​പ്പെ​ട്ട​ത് ആ​റാ​യി​ര​ത്തോ​ളം പേ​ര്‍ ആണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close