Latest NewsNewsIndia

കോവിഡ്19 : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എംപവര്‍ ഗ്രൂപ്പുകളുടെ നിർണായക യോഗം ചേർന്നു

ന്യൂഡല്‍ഹി: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് രൂപവത്കരിച്ച എംപവര്‍ ഗ്രൂപ്പുകളുടെ നിർണായക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നു. കോവിഡ് ബാധ നേരിടുന്നതിന് രാജ്യത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു യോഗം ചേര്‍ന്നത്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ച്ച്‌ 29-ന് ആണ് 11 എംപവര്‍ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചത്. ഇതില്‍ ഒമ്ബത് സമിതികള്‍ക്ക് സെക്രട്ടറി തല ഉദ്യോഗസ്ഥരാണ് നേതൃത്വം വഹിക്കുന്നത്. ബാക്കിയുള്ളവയില്‍ ഒന്നിന് നീതി ആയോഗ് സിഇഒയും മറ്റൊന്നിന് നീതി ആയോഗ് അംഗവുമാണ് തലവന്‍മാര്‍.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി രൂപീകരിച്ച സമിതികളുടെ സംയുക്ത യോഗമാണ് നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറഞ്ഞു. ആശുപത്രികളുടെ സൗകര്യങ്ങള്‍, ശരിയായ ഐസൊലേഷന്‍, ക്വാറന്റൈന്‍ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ രാജ്യമെങ്ങും നടക്കുന്ന മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തിയതായും പ്രധാനമന്ത്രയുടെ ഓഫീസ് അറിയിച്ചു.

ALSO READ: കോവിഡ് സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് ഇപിഎഫില്‍നിന്ന് പണം പിൻവലിക്കുന്നതിന് അനുമതി

നയരൂപീകരണം നടത്തുക, രോഗബാധിത മേഖലകള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുക, പദ്ധതികള്‍ക്കു രൂപം നല്‍കുക, പദ്ധതികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുക തുടങ്ങിയവയാണ് എംപവര്‍ ഗ്രൂപ്പകളുടെ ചുമതലകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button