Latest NewsIndia

കൊറോണ ഭീഷണിക്കിടെ ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഭീകരരെ സൈന്യം വളഞ്ഞു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. കു​ല്‍​ഗാ​മി​ലെ മ​ന്‍​സ്ഗാ​മി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ര്‍​ന്ന് സൈ​ന്യം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. വെടിവയ്പ്പില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു.

ജമ്മുകശ്മീര്‍ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍, ഈയിടെ മൂന്നു കശ്‍മീരി പൗരന്മാരെ വധിച്ച അതെ സംഘടനാ തന്നെയാണ് ഈ ഏറ്റുമുട്ടലിനു പുറകിലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ ​തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഭീകരരുടെ ഒളിത്താവളം സൈന്യം പൂര്‍ണമായും വളഞ്ഞതായാണ് വിവരം.സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

കഴിഞ്ഞ ദിവസം മൂന്നു സിവിലിയന്മാരെ തീവ്രവാദികള്‍ വധിച്ചിരുന്നു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button