ബാഴ്സലോണ ക്ലബില്‍ വീണ്ടും കൊറോണ. ക്ലബിന്റെ വൈസ് പ്രസിഡന്റായ ജോര്‍ദി കാര്ഡോണര്ക്കിനാണ് കൊറോണ പോസിറ്റീവ് ആണെന്ന് പുറത്തുവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.
നേരത്തെ ബാഴ്സ ക്ലബിന്റെ മെഡിക്കല്‍ വിദഗ്ദന് റാമോന്‍ കനാലിനും കൊറോണ ബാധിച്ചിരുന്നു. കൂടാതെ ബാഴ്സലോണയുടെ ഹാന്‍ഡ് ബോള്‍ ടീം ഡോക്ടര്‍ ജോസഫ് അന്റോണിയോ ഗുറ്റിരെസിനും കൊറൊണ പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. എല്ലാവരുടെയും ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്.
Post Your Comments