Latest NewsInternational

കോവിഡ്​ 19 വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ കോടികള്‍ പ്രഖ്യാപിച്ച്‌ മൈക്രോസോഫ്​റ്റ്​ തലവന്‍ ബില്‍ ഗേറ്റ്‌സ്

നമ്മള്‍ അതിന്​ വേണ്ടി ബില്യണ്‍ കണക്കിന്​ ഡോളറുകള്‍ നഷ്​ടപ്പെടുത്തേണ്ടിവരും. അത്രയും തുക ഇപ്പോള്‍ ചിലവഴിക്കല്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്​ടണ്‍: കോവിഡ്​ 19 വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ കോടികള്‍ പ്രഖ്യാപിച്ച്‌ മൈക്രോസോഫ്​റ്റ്​ തലവന്‍ ബില്‍ ഗേറ്റ്‌സ്. വാക്‌സിന്‍ കണ്ടുപിടിക്കാന്‍ നിലവില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ച ഏഴ് കമ്പനികളില്‍ ഗേറ്റ്​സ്​ ഫൗണ്ടേഷന്‍ എന്ന സംഘടന പണം മുടക്കുമെന്നാണ് ബില്‍ ഗേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. ‘ദ ഡെയ്‌ലി ഷോ’ എന്ന പരിപാടിക്കിടെയാണ്​ ബില്‍ ഗേറ്റ്‌സിന്റെ പ്രഖ്യാപനം.’

കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ക്ക് സഹായം നല്‍കേണ്ടത് ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്. നഷ്ടപ്പെടുത്താന്‍ നമ്മുടെ കയ്യില്‍ സമയമില്ല. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനേക്കാള്‍ മുന്നിലെത്താന്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്​ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്​സിനുണ്ടാക്കാന്‍ ശ്രമിക്കുന്ന ഏറ്റവും മികച്ച ഏഴ് ഗവേഷണ സ്​ഥാപനങ്ങള്‍ക്ക്​ അത്​ നിര്‍മിക്കാനുള്ള ഫാക്​ടറി സംവിധാനങ്ങള്‍ ഒരുക്കി നല്‍കും.

അവയില്‍ രണ്ടെണ്ണം മാത്രമായിരിക്കും ചിലപ്പോള്‍ ഉപകാരപ്പെടുക. പക്ഷെ, നമ്മള്‍ ഏഴ്​ ഫാക്​ടറികള്‍ തന്നെ നിര്‍മിക്കും. നമുക്ക്​ കളയാന്‍ ഇപ്പോള്‍ സമയമില്ല. ​അനുയോജ്യമായ വാക്​സിന്‍ കണ്ടെത്താന്‍ 18 മാസത്തോളമെടുക്കും. വാക്​സിന്‍ പരീക്ഷണം നടത്തുന്ന ഏറ്റവും മികച്ച ഗവേഷകര്‍ക്ക്​ അതിവിശിഷ്​ടമായ ഉപകരണങ്ങള്‍ വേണ്ടതുണ്ട്​. നമ്മള്‍ അതിന്​ വേണ്ടി ബില്യണ്‍ കണക്കിന്​ ഡോളറുകള്‍ നഷ്​ടപ്പെടുത്തേണ്ടിവരും. അത്രയും തുക ഇപ്പോള്‍ ചിലവഴിക്കല്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഫൗണ്ടേഷന്​ പകര്‍ച്ച വ്യാധികളില്‍ ആഴത്തിലുള്ള വൈദഗ്​ധ്യമുണ്ട്​. നമ്മുടെ കയ്യിലുള്ള പണം കാര്യങ്ങള്‍ കുറച്ചുകൂടി വേഗത്തിലാക്കും -ബില്‍ ഗേറ്റ്​സ്​ കൂട്ടിച്ചേര്‍ത്തു.നേരത്തെ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍റ ഗേറ്റ്‌സും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി ഡോളര്‍ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button