Latest NewsNewsIndia

കോവിഡ് പ്രതിരോധത്തിന് കേരളത്തിന് കേന്ദ്രധനസഹായം : അനുവദിച്ചത് 1433 കോടി രൂപ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് കേരളത്തിന് കേന്ദ്രധനസഹായം. 1433 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് സഹായധനമായി അനുവദിച്ചത്. കോവിഡ് പ്രതിസന്ധി നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ 17,287.08 കോടിയുടെ സാമ്പത്തിക സഹായം അനുവദിച്ചു. കേരളത്തിന് 15-ാം ധനകാര്യ കമ്മിഷന്‍ശുപാര്‍ശ പ്രകാരമുള്ള വരുമാന കമ്മി ഗ്രാന്‍ഡ് ഇനത്തില്‍ 1276.92 കോടിരൂപയും ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള മുന്‍കൂര്‍ കേന്ദ്ര വിഹിതമായി 157 കോടി രൂപയും ചേര്‍ത്താണ് 1433.92 കോടി ലഭിക്കുക

read also : രാജ്യത്ത് ലോക് ഡൗണിനു ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും : സൂചനകള്‍ നല്‍കി കേന്ദ്രം

കേരളത്തിന് പുറമെ ആന്ധ്ര, ആസം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗലാന്‍ഡ്, സിക്കിം, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കായി കമ്മി ഗ്രാന്‍ഡ് ഇനത്തില്‍ 6,195.08

കോടിരൂപയാണ് ആകെ അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 11,092 കോടി രൂപയും അടക്കമാണ് 17,287.08 കോടിരൂപ ധന സഹായം

shortlink

Related Articles

Post Your Comments

Related Articles


Back to top button