Latest NewsIndiaNews

ജമ്മു കശ്‍മീരിലെ സര്‍ക്കാര്‍ ജോലികള്‍ ഇനി താമസക്കാര്‍ക്ക് മാത്രം; നിയമം തിരുത്തി മോദി സർക്കാർ

ന്യൂഡല്‍ഹി: ജമ്മു കശ്‍മീരിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് രാജ്യത്ത് എവിടെയുമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന നിയമം തിരുത്തി മോദി സർക്കാർ. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്‍മീരിലെ എല്ലാ സര്‍ക്കാര്‍ ജോലിയും പ്രദേശത്ത് 15 വര്‍ഷമെങ്കിലുമായി താമസിക്കുന്നവര്‍ക്കായി സംവരണം ചെയ്‍തുകൊണ്ടാണ് ഭേദഗതി പ്രഖ്യാപിച്ചത്.

ALSO READ: ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ വ്യാപകം; ഇനി ആവർത്തിച്ചാൽ? താക്കീതുമായി മദ്ധ്യപ്രദേശ് ഉത്തർപ്രദേശ് സർക്കാരുകൾ

ചൊവ്വാഴ്‍ചയാണ് വിവാദ നിയമം തിരുത്തിയത്. ജമ്മു കശ്‍മീരിലെ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്നു. ജമ്മു കശ്‍മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി എട്ട് മാസത്തിന് ശേഷമാണ് തൊഴില്‍ നിയമം പുതുക്കി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button