Latest NewsNewsIndia

കോവിഡ് പ്രതിരോധത്തിന് ധനസഹായം തേടുന്നതിനിടെ കുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ പിന്തുണ തേടുകയും വിദേശസഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന് പിന്നാലെ ഹരിദ്വാറില്‍ 2021-ല്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പിനായി 375 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. തുക അനുവദിച്ചത് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് പ്രത്യേക സഹായധനം എന്ന നിലയില്‍.

ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടി കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും നിലനില്‍ക്കെയാണ് വന്‍തുക കുംഭമേളയ്ക്ക് വേണ്ടി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കുംഭമേളയ്ക്കുവേണ്ടി വന്‍തുക അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button