Latest NewsNewsInternational

അതിവേഗം പടരുന്ന കൊറോണ വൈറസിനു മുന്നില്‍ പകച്ച് ലോകരാഷ്ട്രങ്ങള്‍ : അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1116 പേര്‍ : മൃതദ്ദേഹങ്ങള്‍ കൂട്ടമായി സംസ്‌ക്കരിയ്ക്കുന്നു

ലോകത്താകെ രോഗികള്‍ 10 ലക്ഷം കവിഞ്ഞു. മരണം അരലക്ഷത്തിലേറെയും. ലോകജനതയില്‍ പകുതിയിലേറെ വീടിനകത്താണെങ്കിലും രോഗം മാരകവേഗത്തിലാണു പടരുന്നത്. ഫ്രാന്‍സില്‍ ഒറ്റ ദിവസം 1355 പേര്‍ മരിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ നഴ്‌സിങ് ഹോമുകളില്‍ നൂറുകണക്കിനു രോഗികള്‍ക്കു ജീവന്‍ നഷ്ടമായ വിവരം പുറത്തുവന്നതോടെ ആകെ മരണം 5,000 കവിഞ്ഞു.

കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേര്‍ മരിച്ച രാജ്യമായി യുഎസ്. 24 മണിക്കൂറിനകം 1100 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു. ഒറ്റ ദിവസം 30,000 ലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

രാജ്യത്താകെ രോഗികള്‍ രണ്ടരലക്ഷത്തോട് അടുക്കുന്നു. ന്യൂയോര്‍ക്കില്‍ രോഗികള്‍ ഒരു ലക്ഷത്തോട് അടുക്കുന്നു. ന്യൂജഴ്‌സിയില്‍ 25,000 ലേറെ രോഗികള്‍. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരിച്ചു. രാജ്യമെങ്ങും ലോക്ഡൗണ്‍ നടപടികള്‍ സ്വീകരിച്ചാലും മരണസംഖ്യ 2 ലക്ഷം കടന്നു പോകുമെന്നാണ് ആശങ്ക.

സ്‌പെയിനില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 900 ല്‍ ഏറെ പേര്‍ മരിച്ചു, ആകെ മരണം 10,000 കടന്നു.ലോകത്തിലെ ആകെ രോഗികളില്‍ പകുതിയോളം യൂറോപ്പിലാണ്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആകെ ഒരു ലക്ഷത്തോളം. മധ്യപൂര്‍വദേശത്ത് 80,000.

വിവിധ രാജ്യങ്ങളിലെ സ്ഥിതി

ഇറാന്‍ – മരണം 3294. ഒരു ദിവസം 134 മരണം. ആകെ രോഗികള്‍ 53183. നാലായിരത്തിലേറെ പേര്‍ അതീവ ഗുരുതരാവസ്ഥയില്‍.

ഇറാഖ് – രോഗികള്‍ ആയിരക്കണക്കിന് എന്ന് റിപ്പോര്‍ട്ട്. സ്ഥിരീകരിച്ചത് 772

ഇസ്രയേല്‍ – പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വീണ്ടും ക്വാറന്റീനില്‍ പ്രവേശിച്ചു

മലേഷ്യ – 200 പുതിയ രോഗികള്‍ കൂടി. ആകെ രോഗികള്‍ 3333

സിംഗപ്പൂര്‍ – 5 പേര്‍ മരിച്ചു. സ്‌കൂളുകളും തൊഴിലിടങ്ങളും ഒരു മാസത്തേക്ക് അടച്ചു.

ദക്ഷിണ കൊറിയ – പുതിയ 86 രോഗികള്‍ കൂടി. ആകെ രോഗികള്‍ 10,000.

നൈജീരീയ –ലോക്ഡൗണ്‍ ലംഘിച്ച ആളെ പട്ടാളം വെടിവച്ചുകൊന്നു.

ചൈന -ഹ്യുബേ പ്രവിശ്യയില്‍ 4 പുതിയ രോഗികള്‍. രണ്ടാം വ്യാപനം സംശയിക്കുന്നതിനാല്‍ ആളുകളോട് വീട്ടിലിരിക്കാന്‍ വുഹാനില്‍ നിര്‍ദേശം.

ഹോങ്കോങ് – ബാറുകള്‍ അടച്ചിട്ടു

ന്യൂസീലന്‍ഡ് – കുടുങ്ങിയ ഒരു ലക്ഷത്തോളം സഞ്ചാരികള്‍ക്ക് രാജ്യം വിടാന്‍ അനുമതി.

ജപ്പാന്‍ – രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കിടത്തി ചികിത്സ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കു മാത്രം. ദേശീയ അടിയന്തരാവസ്ഥയ്ക്കു നീക്കം. ആകെ രോഗികള്‍ 2800. മരണം 73

ലോകത്തിലെ ആകെ രോഗികളില്‍ പകുതിയോളം യൂറോപ്പില്‍ ബ്രിട്ടനില്‍; 24 മണിക്കൂറിനിടെ നാലായിരത്തിലേറെ രോഗികള്‍

കോവിഡ്19 നു കാരണമാകുന്ന കൊറോണ വൈറസ് വായുവില്‍ അധികനേരം നിലനില്‍ക്കില്ലെന്നും രോഗം വായുവിലൂടെ പകരില്ലെന്നും ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ചു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പകരുന്നത്. ഉമിനീര്‍ ഉള്‍പ്പെടെ സ്രവങ്ങള്‍ പുറത്തേക്കു തെറിക്കുമ്പോള്‍ വൈറസും അതിലുണ്ടാകും. ഇവ ഒരു മീറ്റര്‍ വരെ ചുറ്റളവിലുള്ള വായുവിലും വസ്തുക്കളിലുമുണ്ടാവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button