Latest NewsNewsInternational

ഇന്ത്യയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് സൂചന : വിശദാംശങ്ങള്‍ പുറത്തുവിട്ട് വിദേശമാധ്യമങ്ങളും അമേരിക്കയിലെ ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും

ന്യൂയോര്‍ക്ക് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് സൂചന , വിശദാംശങ്ങള്‍ പുറത്തുവിട്ട് വിദേശമാധ്യമങ്ങളും അമേരിക്കയിലെ ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും . കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ പകുതിവരെ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ അവസാന വാരത്തിനും സെപ്റ്റംബര്‍ രണ്ടാം വാരത്തിനും ഇടയ്‌ക്കേ ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ നീക്കാന്‍ സാധ്യതയുള്ളൂവെന്ന് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ‘മണികണ്‍ട്രോള്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : രാജ്യത്ത് ലോക് ഡൗണിനു ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും : സൂചനകള്‍ നല്‍കി കേന്ദ്രം

ആരോഗ്യരംഗം നേരിടുന്ന കനത്ത വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ നീളാന്‍ സാധ്യതയേറിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ജൂണ്‍ മൂന്നാം വാരത്തോടെ കോവിഡ്19 കേസുകളുടെ എണ്ണം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടും പോളണ്ടും കൊളംബിയയും സമാനമായ രീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ മൂന്നാം തിയതിവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2300 കടന്നു. 56 പേര്‍ക്കാണ് മഹാമാരിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button