Latest NewsSaudi ArabiaNewsGulf

സൗദിയിൽ മലയാളി യുവാവ് കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചതായി റിപ്പോർട്ട്

റിയാദ് : സൗദിയിൽ മലയാളി യുവാവ് കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് ആണ്(28) മരിച്ചത്. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുൻപ്  ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ​നി​യാ​ഴ്ച്ച പു​ല​ര്‍​ച്ചെ​ മരണപ്പെട്ടു.

Also read : കോവിഡ് വൈറസ് ഓരോ ദിവസവും ശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തെക്കെ ? പഠനം പറയുന്നത്

ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം.. കല്യാണത്തിന് ലീവെടുത്ത് നാട്ടിലെത്തിയ ഇദ്ദേഹം മാര്‍ച്ച് പത്തിനാണ് സൗദിയിൽ തിരിച്ചെത്തിയത്. പിന്നീട് അസുഖ ബാധിതനാവുകയുമായിരുന്നു. മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button