Latest NewsNewsIndia

കോ​വി​ഡ് 19 ബാധിച്ച യു​വ​തി പ്രസവിച്ചു

ന്യൂ ഡൽഹി : കോ​വി​ഡ് 19 ബാധിച്ച യു​വ​തി പ്രസവിച്ചു. ഡൽഹി എ​യിം​സി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ് യുവതി ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​ത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. കു​ഞ്ഞി​ന് ഇ​തു​വ​രെ രോ​ഗ​ല​ക്ഷ​ണം കാ​ണി​ച്ചി​ട്ടി​ല്ല.

Also read : കോവിഡ് 19 വൈറസ് ബാധിക്കുമെന്ന് ഭയപ്പെട്ട്‌, ദമ്പതിമാർ ആത്മഹത്യ ചെയ്തു

അ​ങ്ങ​നെ കാ​ണി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു. നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ അ​മ്മ​യ്‌​ക്കൊ​പ്പ​മാ​ണ് കു​ഞ്ഞി​നെ കി​ട​ത്തി​യി​രി​ക്കു​ന്ന​തെന്നും, മു​ല​പ്പാ​ലും കു​ട്ടി​ക്ക് ന​ല്‍​കു​ന്നു​വെന്നും ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. അതേസമയം ഡ​ല്‍​ഹി എ​യിം​സി​ലെ ഡോ​ക്ട​റാ​യ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നും സ​ഹോ​ദ​ര​നും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button