Latest NewsNewsIndia

മാതാവിന്റെ ഓര്‍മദിനത്തില്‍ കോവിഡ് ഉണ്ടെന്നറിയാതെ പ്രവാസി സദ്യ നടത്തിയത് 1500 പേര്‍ക്ക് : ജനങ്ങള്‍ ആശങ്കയില്‍

ഭിലായ് : മാതാവിന്റെ ഓര്‍മദിനത്തില്‍ കോവിഡ് ഉണ്ടെന്നറിയാതെ പ്രവാസി സദ്യ നടത്തിയത് 1500 പേര്‍ക്ക്. ജനങ്ങള്‍ ആശങ്കയില്‍. മാര്‍ച്ച് 17ന് ദുബായില്‍നിന്ന് മോറേനയില്‍ എത്തിയ സുരേഷ് എന്ന പ്രവാസിക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാള്‍ മാര്‍ച്ച് 20ന് നടത്തിയ ചടങ്ങില്‍ 1500 ഓളം പേര്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചതോടെ സല്‍ക്കാരം നടന്ന ഗ്രാമം അധികൃതര്‍ അടച്ചിട്ടു. ദുബായില്‍നിന്ന് പുറപ്പെടുന്നതിനു മുന്‍പ് സുരേഷിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അതേസമയം, മോറേനന്മ രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്നും മൂന്നുപേര്‍ മരിച്ചു. കര്‍ണാടകയിലും രാജ്യസ്ഥാനിലും മധ്യപ്രദേശിലുമാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ മധ്യപ്രദേശില്‍ പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചത് സമൂഹവ്യാപനമെന്ന ആശങ്കയ്ക്ക് വഴിമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button