Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരണപ്പെട്ടു, രോഗബാധിതരുടെ ഉയര്‍ന്നു

റിയാദ് : സൗദിയിൽ കൊവിഡ് 19 ബാധിച്ച് നാലുപേര്‍ കൂടി മരണപ്പെട്ടു, ഇതോടെ മരിച്ചവരുടെ എണ്ണം 25 ആയി. പുതിയതായി 154 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നു. വൈറസ് ബാധ കണ്ടെത്തിയ മൂന്നുപേരൊഴികെ ബാക്കി 151 പേര്‍ക്കും രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ പകര്‍ന്നുകിട്ടിയതാണ്.

Also read : പാകിസ്ഥാനില്‍ അതിവേഗത്തില്‍ കോവിഡ് പടരുന്നു : പള്ളികളിലെ കൂട്ടമായ നിസ്‌കാരം ഒഴിവാക്കാതെ പാക് ഭരണകൂടം : ലോക് ഡൗണ്‍ മോശം ആശയമെന്ന് പാക് പ്രധാനമന്ത്രി : വില്ലനായത് തബ്ലീഗ് സമ്മേളനം

ചികിത്സയില്‍ കഴിയുന്ന 1633 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു..23 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായതോടെ എണ്ണം 351 ആയെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button