Latest NewsNewsIndia

കോവിഡ് 19 വൈറസ് ബാധിക്കുമെന്ന് ഭയപ്പെട്ട്‌, ദമ്പതിമാർ ആത്മഹത്യ ചെയ്തു

ലുധിയാന: കോവിഡ് 19 വൈറസ് ബാധിക്കുമെന്ന് ഭയപ്പെട്ട്‌ വയോധികരായ ദമ്പതികൾ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ സത്യാല ഗ്രാമത്തിൽ ബല്‍വിന്ദർ സിംഗ് (57), ഭാര്യ ഗുർജിന്ദർ കൗർ (55) എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

Also read : കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണം കൈമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍

കോവിഡ് വൈറസ് കാരണം ജീവനൊടുക്കുകയാണെന്ന് എഴുതിയ കുറിപ്പ് ഇവരുടെ മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചുവെന്നും, പ്രാഥമിക പരിശോധനയിൽ ഇവർക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പോലീസ് പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ സംഭവം അന്വേഷിച്ച് വരികയാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പഞ്ചാബിൽ ഇതുവരെ 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നവൻഷഹറിൽ 19, മൊഹാലിയിൽ 12, ഹോഷിയാർപൂരിൽ ഏഴ്, ജലന്ധർ, അമൃത്സർ എന്നിവിടങ്ങളിൽ അഞ്ച് വീതം, ലുധിയാനയിൽ നാല്, പട്യാലയിൽ ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button