Latest NewsKerala

പ്രധാനമന്ത്രിയെ സാമൂഹിക മാധ്യമത്തില്‍കൂടി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി

പുന്നയൂര്‍ക്കുളം: പ്രധാനമന്ത്രിയെ സാമൂഹിക മാധ്യമത്തില്‍കൂടി അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി. പുന്നയൂര്‍ക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ഡി. ധനീപ്‌, ജീവനക്കാരി ജിപ്‌സ ജേക്കബ്‌ എന്നിവര്‍ അഡ്‌മിനായിട്ടുള്ള പഞ്ചായത്ത്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പില്‍ ഇന്നലെയാണ്‌ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ എത്തിയത്.

സൗദിയിൽ കൊല്ലം സ്വദേശിയുടെ കുത്തേറ്റ് തിരുവനന്തപുരം സ്വദേശി മരിച്ചു

വിദേശത്തുനിന്നും നാട്ടില്‍നിന്നുമായി മൂന്നോളം സന്ദേശങ്ങള്‍ പ്രധാനമന്ത്രിയെ വ്യക്‌തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ വന്നതെന്നും ഇവ അയച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്. ബി.ജെ.പി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി. രാജു, മണികണ്‌ഠന്‍ പേരോത്ത്‌ എന്നിവരാണ്‌ വടക്കേക്കാട്‌ പോലീസില്‍ പരാതി നല്‍കിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button