Latest NewsNewsIndia

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഇരുന്നൂറോളം പേര്‍ ഒളിവില്‍ : പലരുടേയും മൊബൈലുകള്‍ ഓഫ് ചെയ്ത നിലയില്‍ : ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ ഇവര്‍ സമ്മതിയ്ക്കുന്നില്ല

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഇരുന്നൂറോളം പേര്‍ ഒളിവില്‍ , പലരുടേയും മൊബൈലുകള്‍ ഓഫ് ചെയ്ത നിലയില്‍. ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ ഇവര്‍ സമ്മതിയ്ക്കുന്നില്ല. ഇതോടെ തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായുള്ള തെരച്ചില്‍ ഡല്‍ഹി പൊലീസ് ഊര്‍ജിതമാക്കി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ 600ലധികം വിദേശികളെയാണ് കണ്ടെത്തിയത്. എന്നാല്‍ 200ഓളം ആളുകള്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറാകാതെ ഒളിവില്‍ കഴിയുകയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

read also : നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തെ ന്യായീകരിക്കുന്നവരോട് വിഷയത്തില്‍ അടങ്ങിയിരിക്കുന്ന ആപത്ത് വിശദീകരിച്ച് അഡ്വ.ശങ്കു.ടി.ദാസിന്റെ ശ്രദ്ധേയമായ കുറിപ്പ്

നിലവില്‍, വടക്കു കിഴക്കന്‍ ഡല്‍ഹിയിലുള്ള പള്ളികളില്‍ നിന്ന് 100 പേരെ കണ്ടെത്തിയിരുന്നു. തെക്ക് കിഴക്കന്‍ മേഖലയില്‍ നിന്നും 200 പേരെയും തെക്കന്‍ ഡല്‍ഹിയിലെ ജില്ലകളില്‍ നിന്നും 177ഓളം പേരെയുമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. മതസമ്മേളനത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ 2,300ഓളം ആളുകളെയാണ് തബ്‌ലീഗ്് ജമാ അത്തില്‍ നിന്നും പോലീസ് ഒഴിപ്പിച്ചത്.

ഇതോടെ ഡല്‍ഹിയിലെ മറ്റ് പള്ളികളിലും വലിയ രീതിയില്‍ ആളുകള്‍ തങ്ങുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന ജമാ അത്ത് പ്രവര്‍ത്തകരെ കണ്ടെത്താന്‍ അടിയന്തിരമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 31ന് ഡല്‍ഹി പോലീസ് കെജ്രിവാള്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button