KeralaLatest NewsIndia

മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ തട്ടിയെടുത്ത സംഭവം; പിടിയിലായത് കോടികളുടെ നിക്ഷേപ തട്ടിപ്പിലെ പ്രതി

ഇയാള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

പഴയന്നൂര്‍: മനുഷ്യവകാശ കമ്മീഷന്റെ പേരില്‍ അരി മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായ ആള്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പു കേസിലെ പ്രതി. മനുഷ്യാവകാശ കമ്മീഷന്റെ പെരു പറഞ്ഞ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ തട്ടിയെടുത്തതിന് പൊലീസ് പിടിയിലായ മുസ്തഫ എന്നയാളാണ് നിക്ഷേപ തട്ടിപ്പു കേസിലെ പ്രധാന പ്രതി. കേസുകളില്‍ ഉള്‍പ്പെട്ട് റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം പുതിയ തട്ടിപ്പുകള്‍ നടത്തി വരുന്നതിനിടെയാണ് വീണ്ടും പൊലീസിന്റെ പിടിയിലാകുന്നത്.

പഴയന്നൂരില്‍ മനുഷ്യാവകാശ കമ്മീഷന്റെ പ്രസിഡന്റാണ് എന്ന് പറഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. അരിക്കോട് സ്‌റ്റേഷനില്‍ മാത്രം മുസ്തഫയുടെ പേരില്‍ 17 കേസുകള്‍ ഉണ്ട്. തമിഴ്‌നാട് മധുര ആസ്ഥാനമായ വി കെ എല്‍ ഡയറീസുമായി ബന്ധപ്പെട്ട 30 കോടിയുടെ നിക്ഷേപ തട്ടിപ്പിന്റെ പ്രധാന കണ്ണിയാണ് ഇയാള്‍. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ വി കെ എല്‍ ഡയറീസിന്റെ ബ്രാഞ്ച് രൂപവത്കരണവുമായി ബന്ധപ്പെട്ട് നിക്ഷേപം സ്വീകരിച്ച്‌ ഇടപാടുകാരെ ഇയാള്‍ വഞ്ചിച്ചു.

എല്ലാത്തിലും ഈശ്വരഭക്തി പ്രകടിപ്പിക്കുന്ന തമിഴരുടെ നിഷ്ക്കളങ്കതയെ പരിഹസിച്ചു വീഡിയോ : അരിയും പച്ചക്കറിയും നൽകിയ ശേഷം പരിഹസിച്ചത് ഹൈന്ദവ ആചാരത്തെ: പരാതി നൽകി ബിജെപി

രണ്ടു വാഹനങ്ങള്‍ ഉപയോഗിച്ചാണ് മുസ്തഫയും കൂട്ടാളികളും തട്ടിപ്പ് നടത്തിയിരുന്നത്. പാലക്കാട് ഒരു വക്കീലില്‍ നിന്നും ഇയാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന്റെ വിഹിതമായി നാലു ലക്ഷവും മറ്റൊരാളില്‍ നിന്നും രണ്ടു ലക്ഷവും തട്ടിയെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button