Kerala

കോവിഡ്19: ലക്ഷം കിടക്ക സൗകര്യം സജ്ജമാക്കൽ പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണെന്ന് ജി. സുധാകരൻ

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം 14 ജില്ലകളിലായി ‘ലക്ഷം കിടക്ക സൗകര്യം’ സജ്ജമാക്കൽ പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ. കേരളത്തിലാകെ 1,07,928 ബെഡിനുള്ള സൗകര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് ബാത്ത്റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകൾ സജ്ജമാക്കി. സ്ഥല സൗകര്യം കണ്ടെത്തിയതിൽ ഇനി 30,830 ബെഡുകളാണ് സജ്ജമാക്കാനുള്ളത്. 15 ദിവസം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ മികച്ച നേട്ടമുണ്ടാക്കിയിട്ടുള്ളതെന്നും ജി.സുധാകരൻ പറഞ്ഞു.

Read also: തീകത്തിച്ചാൽ കൊറോണ ഇല്ലാതാകുമെങ്കിൽ ആമസോൺ കാടുകളിൽ നിരപരാധികളായ എത്ര കൊറോണ വൈറസുകൾ മൃതിയടഞ്ഞിട്ടുണ്ടാകും; പരിഹാസവുമായി സന്ദീപാനന്ദഗിരി

ആലപ്പുഴ ജില്ലയിൽ മുൻകരുതൽ എന്ന നിലയിൽ കൊറോണ ബാധയുടെ ചികിത്സതേടിയും സംശയനിവാരണത്തിനും വരുന്നവർക്കായി ആകെ അയ്യായിരത്തോളം ബെഡുകളാണ് തയ്യാറാക്കുന്നത്. അതിൽ രണ്ടായിരത്തോളം കിടക്ക സൗകര്യമാണ് ഒരുക്കുന്നത്. ഐസൊലേഷൻ വാർഡ് തയ്യാറാക്കുന്നതിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, മറ്റ് ഗവ: ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ തുടങ്ങിയ ആശുപത്രികളിലായാണ് ഇത് ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button