Latest NewsNewsIndia

തബ്‌ലീഗ് സമ്മേളനം ഇന്ത്യയുടെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചു : രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം : ശക്തമായ ലോക് ഡൗണ്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയെന്ന് ലോകരാഷ്ട്രങ്ങളും

ന്യൂഡല്‍ഹി: തബ്ലീഗ് സമ്മേളനം ഇന്ത്യയുടെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചു : രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം. ശക്തമായ ലോക് ഡൗണ്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയെന്ന് ലോകരാഷ്ട്രങ്ങളും. അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചനകള്‍. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1500ലേറെ കോവിഡ് കേസുകളാണ് ഉണ്ടായത്. തബ് ലീഗി ജമാഅത്ത് സമ്മേളനത്തിന് ശേഷമുള്ള കണക്കുകള്‍ പുറത്തുവന്നതോടെയാണ് രാജ്യത്തോ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത്. മാര്‍ച്ച് 27ന് 724 കേസുകള്‍ മാത്രമായിരുന്ന സ്ഥാനത്താണിത്. നിലവില്‍ 2300ലേറെയാണ്. വര്‍ധന മൂന്നിരട്ടിയിലേറെ. മാര്‍ച്ച് 10 വരെ 50ല്‍ താഴെയായിരുന്നു കേസുകള്‍.

Read Also : കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ആയുര്‍വേദ പരമ്പരാഗത ചികിത്സാരീതികള്‍ ശീലമാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി : പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന വിവിധ മാര്‍ഗങ്ങള്‍ ഇങ്ങനെ

തമിഴ്നാട്, ഡല്‍ഹി, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഒരാഴ്ചയ്ക്കിടെ രോഗികള്‍ കൂടിയത്. അതേസമയം, സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം. രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതില്‍ 62 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2322 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 162 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വര്‍ധനയാണിത്.

രാജ്യത്ത് സ്ഥിരീകരിച്ച 950 ഓളം കേസുകള്‍ക്ക് നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുദിവസമായി സ്ഥിരീകരിച്ച 647 കേസുകളും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുടേതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button