Latest NewsNewsIndiaFootballSports

ഇന്ത്യ വേദിയായ, അണ്ടർ 17 വനിതാ ലോകകപ്പ് മാറ്റിവക്കും

ന്യൂ ഡൽഹി :ഇന്ത്യ വേദിയായ, അണ്ടർ 17 വനിതാ ലോകകപ്പ് മാറ്റിവക്കും. കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോകകപ്പ് മാറ്റിവക്കുന്നതായും പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്നും ഫിഫ അറിയിച്ചു. ഫി​ഫ ഉ​പ​സ​മി​തി രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ സം​ഘ​ട​ന​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. ന​വം​ബ​ർ ര​ണ്ട് മു​ത​ൽ 21 വ​രെ​യാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ നടക്കേണ്ടിയിരുന്നത്.

Also read : നമ്മള്‍ ഇപ്പോള്‍ കോവിഡ് മാന്ദ്യത്തിലാണ്; ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ മോശമാണ്;- ഐ.എം.എഫ് മേധാവി

ഇന്ത്യ ആദ്യമായാണ് അണ്ടർ 17 വനിതാ ലോകകപ്പിന് വേദിയാകുന്നത്. നവി മുംബൈ, ഗുവാഹത്തി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിലായിരുന്നു വേ​ദി​ക​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ ഇതുവരെ മൂന്ന് ടീമുകള്‍ മാത്രമാണ് യോഗ്യത കരസ്ഥമാക്കിയിരുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യയും ഉത്തര കൊറിയയും ജപ്പാനുമാണത്. ഇ​ന്ത്യ​യു​ടെ ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. അതേസമയം പാനമയിലും കോസ്റ്റാറിക്കയിലുമായി ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടർ 20 വനിതാ ലോകകപ്പും മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button