KeralaLatest NewsNews

ബുദ്ധിമാന്ദ്യമുള്ള ഒരു നേതൃത്വത്തിന് കീഴില്‍ കൊറോണ വൈറസ് ബാധയെ അതിജീവിക്കാനാകില്ല; പ്രധാനമന്ത്രിയുടെ തലയ്ക്ക് വല്ല അസുഖവുമുണ്ടോയെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ഞായറാഴ്ച രാത്രി 9 മണിക്ക് വിളക്ക് തെളിയിച്ച്‌ കൊറോണയെന്ന അന്ധകാരത്തെ ഒഴിവാക്കാമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. പാത്രം മുട്ടി കൊറോണയെ തുരത്താമെന്ന് ആദ്യം പറഞ്ഞ മോദി മച്ചിന്റെ മുകളില്‍ ലൈറ്റടിക്കാനാണ് ഇപ്പോള്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ തലയ്ക്ക് വല്ല അസുഖവുമുണ്ടോ. ബുദ്ധിമാന്ദ്യമുള്ള ഒരു നേതൃത്വത്തിന് കീഴില്‍ കൊറോണ വൈറസ് ബാധയെ അതിജീവിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

Read also: കൊറോണ വൈറസിന് ഇന്ത്യയിലേയ്ക്ക് സ്വാഗതം; കറന്‍സി നോട്ട് ഉപയോഗിച്ച്‌ മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയും ചെയ്‌ത്‌ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്

കമ്മ്യൂണിസ്റ്റ് രീതിയല്ല പിണറായി വിജയന് ഇന്നുള്ളത്. ടോര്‍ച്ച്‌ അടിക്കണമെന്ന പറഞ്ഞ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയാണ്. മോദിയെ പിണറായി ഗുരുസ്ഥാനത്താണ് കാണുന്നത്. സാലറി ചലഞ്ചിനോട് വിമുഖത കാണിക്കുന്നവരെ ധനമന്ത്രി തോമസ് ഐസക് ഭീഷണിപ്പെടുത്തുകയാണെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button