Latest NewsNewsFootballSports

മെസ്സിക്ക് താഴെയാണ് ക്രിസ്റ്റ്യാനോയെന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുകളിലാണ് ലയണല്‍ മെസ്സിയുടെ സ്ഥാനം എന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം കകാ. ഫിഫയുടെ ഇന്‍സ്റ്റാഗ്രാം ചാനലില്‍ നടന്ന ചോദ്യോത്തര പരിപാടിയില്‍ മെസ്സിയാണോ റൊണാള്‍ഡോ ആണൊ മികച്ച താരം എന്ന ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് മെസ്സിയാണ് വലിയ താരം എന്ന് കകാ വ്യക്തമാക്കിയത്.

താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പം കളിച്ചിട്ടുണ്ട് എങ്കിലും മെസ്സി മികച്ച കളിക്കാരനാണെന്നും ആണെന്നും ഗ്രൗണ്ടില്‍ അദ്ദേഹം കാണിക്കുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണെന്നും കകാ പറഞ്ഞു. മെസ്സിയും റൊണാള്‍ഡോയും ലോകത്തെ എക്കാലത്തെയും മികച്ച അഞ്ചു ഫുട്‌ബോള്‍ താരങ്ങളില്‍ ഉള്‍പ്പെടും എന്നും കകാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button