KeralaLatest NewsNews

കൊറോണ പ്രതിരോധത്തിനായി ആയിരം പിപിഇ കിറ്റ് നൽകുമെന്ന് കാന്തപുരം

കോഴിക്കോട്: കൊറോണ പ്രതിരോധത്തിനായി മെഡിക്കൽ കോളേജിലേക്ക് ആയിരം പിപിഇ കിറ്റ് നൽകുമെന്ന് മർകസ് സഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കോഴിക്കോട് മെഡിക്കൽ കോളേജിന് 100 പിപിഇ കിറ്റ് ഇതിനകം കൈമാറി. കോവിഡിനെ ചെറുക്കാൻ കേരളസർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും തന്റെയും മർകസ് സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട് എന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവർത്തകരുടെ യാത്രയ്ക്ക് സ്ഥാപനങ്ങളുടെ ബസ് ഡീസൽ സഹിതം നൽകുന്നുണ്ട്.

Read also:രാജ്യത്തേക്കാളും വലുത് മതമാണെന്ന് കരുതുന്ന ഒരു വിഭാഗത്തെ വളര്‍ത്താനാണ് തബ്‌ലീഗുകാരുടെ ശ്രമം; ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയവരെ വെടിവച്ച്‌ കൊല്ലണമെന്ന് രാജ് താക്കറെ

അതേസമയം സംസ്ഥാനത്ത് ഇന്ന് 11 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറുപേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ നാഗ്പുറില്‍നിന്നു വന്നയാളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button