CricketLatest NewsNewsSports

ഞാന്‍ കണ്ട സമ്പൂര്‍ണ്ണ താരം, ഏറ്റവും മികച്ച താരം അയാളാണ് : കൊഹ്ലി

കൊറോണയായതിനാല്‍ ഇപ്പോള്‍ എല്ലാ താരങ്ങളും വീട്ടിലാണ്. ഇതിനിടെ സമയം കളയാന്‍ താരങ്ങള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇന്‍സ്റ്റഗ്രാം ലൈവ്. പല താരങ്ങളും ലൈവില്‍ ചാറ്റിന് വരാറുണ്ട്. ഇതില്‍ പലപ്പോളും രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇന്നലെ പിറ്റേഴ്‌സണുമായി കൊഹ്ലി നടത്തിയ ലൈവ് ചാറ്റാണ് ചര്‍ച്ചാ വിഷയം. ക്രിസ്റ്റ്യാനോയാണോ അതോ മെസ്സിയാണോ മികച്ചത് എന്ന ചോദ്യത്തിന് കൊഹ്ലിയുടെ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരുക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകന്‍ ആണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ക്രിസ്റ്റ്യാനോ ആണ് താന്‍ കണ്ട സമ്പൂര്‍ണ്ണ താരമെന്നും മികച്ച താരമെന്നും വലതു കാലിലും, ഇടതു കാലിലും, തല കൊണ്ടും ഒക്കെ ഒരേ മികവില്‍ ഗോളടിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിയുമെന്നും സ്പീഡ് കൊണ്ടും ഡ്രിബിളിംഗ് കൊണ്ടും എല്ലാം ക്രിസ്റ്റ്യാനോ അത്ഭുതമാണെന്നും കോഹ്ലി പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനക്കരുത്ത് മെസ്സിക്കും മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button