Latest NewsNewsIndia

ലോക്ക് ഡൗൺ ലംഘിച്ച അച്ഛനെതിരെ മകന്റെ പരാതി : പോലീസ് കേസ് എടുത്തു

ന്യൂ ഡൽഹി : ലോക്ക് ഡൗൺ ലംഘിച്ച അച്ഛനെതിരെ പരാതി നൽകി മകൻ. തെക്ക്പടിഞ്ഞാറന്‍ ഡൽഹിയിൽ വസന്ത് വിഹാറിൽ 59കാരനായ വിജേന്ദ്രസിങ്ങിനെതിരെയാണ് മുപ്പത് വയസ്സുകാരനായ മകന്‍ അഭിഷേക് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിക്കാത്തതിന് പരാതി നൽകിയത്. പോലീസ് കേസ് എടുത്തു.

Also read : ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പള്ളിയില്‍ ആളുകളെ വിളിച്ചുകൂട്ടി പ്രാര്‍ത്ഥന നടത്തിയത് ഉത്തരവാദിത്തമുള്ള ഗവണ്‍മെന്റ് ഡോക്ടര്‍; അറസ്റ്റിലായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

രാജ്യത്ത് സമ്ബൂര്‍ണ്ണ അടച്ചപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അനാവശ്യനായി പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം അച്ഛന്‍ പാലിക്കുന്നില്ലെന്നു പരാതിയിൽ മകൻ പറയുന്നു. പ്രഭാതവ്യായാമം ഒഴിവാക്കണം എന്ന നിര്‍ദ്ദേശം അച്ഛന്‍ പാലിക്കുന്നില്ല. പലതവണ വാഹനത്തില്‍ പുറത്ത് പോകുന്നു. ഡൽഹിയിൽ അതിസങ്കീര്‍ണ്ണമായ സാഹചര്യം നിലനില്‍ക്കുമ്ബോഴും പിതാവിന് ഈക്കാര്യം മനസ്സിലാകുന്നില്ലെന്നും ഇതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പോലീസിനോട് ആഭ്യര്‍ത്ഥിക്കുന്നുവെന്നും പരാതിയിൽ മകൻ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജേന്ദ്രസിങ്ങിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയ പോലീസ് സംഭവത്തില്‍ കേസും എടുത്തതായും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button