KeralaLatest NewsNews

പായിപ്പാട്ടും പെരുമ്പാവൂരിനും സമാനമായി അന്യ സംസ്ഥാന തൊഴിലാളികള്‍ സംഘടിക്കുന്നുവെന്ന് വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍

ഏറ്റുമാനൂര്‍: പായിപ്പാട്ടും പെരുമ്പാവൂരും നടന്നതുപോലെ പേരൂരിലും അന്യ സംസ്ഥാന തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ച കെട്ടിടം ഉടമയെ പോലീസ് അറസ്റ്റുചെയ്തു. പേരൂര്‍ മാലിയില്‍ മോന്‍സി പി.തോമസിനെയാണ് അറസ്റ്റുചെയ്തത്.

കിണറ്റുംമൂട് ഭാഗത്ത് മോന്‍സിയുടെ കെട്ടിടത്തില്‍ 27 താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുകയാണെന്ന് വെള്ളിയാഴ്ച രാവിലെ മോന്‍സി ഏറ്റുമാനൂര്‍ പോലീസ്സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇത് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചരിക്കുകയും തുടര്‍ന്ന്, പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി തൊഴിലാളികളെ ചോദ്യംചെയ്തപ്പോള്‍ തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സംഘടിക്കുമെന്ന് പറഞ്ഞത് അവര്‍ നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന്, മോന്‍സിയെ പോലീസ്സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button