Latest NewsNewsInternational

ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി കുത്തേറ്റ് മരിച്ചു ; മലയാളി ഹൗസ് ഡ്രൈവര്‍ അറസ്റ്റില്‍

റിയാദ്: ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി കുത്തേറ്റ് മരിച്ചു. സ്വകാര്യ മാന്‍പവര്‍ കമ്പനിയുടെ കീഴില്‍ കഴിഞ്ഞ ആറു മാസമായി ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്ന വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്ററാണ് (32) ഇന്നലെ അല്‍ കോബാര്‍ റാക്കയിലുള്ള താമസസ്ഥലത്തു കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഇതേ സ്ഥാപനത്തിലെ തന്നെ ഹൗസ് ഡ്രൈവറായ കൊല്ലം സ്വദേശി സക്കീറിനെ പൊലീസ് പിടികൂടി.

സംസാരത്തിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സന്തോഷ് പീറ്ററിനൊപ്പം ഉണ്ടായിരുന്ന മലയാളിയായ ജിജോയ്ക്കും കുത്തേറ്റിരുന്നു. എന്നാല്‍ ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ല. സന്തോഷിന്റെ മൃതദേഹം ദമ്മാം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button