Latest NewsNewsIndia

കൊറോണ വൈറസിന് ഇന്ത്യയിലേയ്ക്ക് സ്വാഗതം; കറന്‍സി നോട്ട് ഉപയോഗിച്ച്‌ മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയും ചെയ്‌ത്‌ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്

ന്യൂഡല്‍ഹി: കറന്‍സി നോട്ട് ഉപയോഗിച്ച്‌ മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയും ചെയ്യുന്ന വീഡിയോ ടിക് ടോക്കിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ മലേഗാവ് സ്വദേശിയായ സയ്യാദ്‌ ജാമില്‍ ബാബുവാണ് അറസ്റ്റിലായത്. ഈ വീഡിയോ ടിക് ടോക്കിലൂടെ ഇയാൾ പ്രചരിപ്പിച്ചിരുന്നു. കൊറോണ വൈറസിന് ഇന്ത്യയിലേയ്ക്ക് സ്വാഗതം എന്ന തലക്കെട്ടിലാണ് ഇയാള്‍ വീഡിയോ ടിക് ടോക്കില്‍ പ്രചരിപ്പിച്ചത്. ദൈവികമായ ശിക്ഷയാണ് കൊറോണ വൈറസ് എന്നും ഇത് തടയാനാവില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

Read also: കൊറോണ ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153, 188 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സൈബര്‍ ക്രൈം വിഭാഗം ഇതിന്റെ ഉറവിടം അന്വേഷിക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button