Latest NewsNewsIndia

ജനങ്ങളെ ബോധവത്കരിക്കാന്‍ കായകതാരങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഞായറാഴ്ചത്തെ ദീപം കൊളുത്തല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് സച്ചിനടക്കമുള്ള കായിക താരങ്ങള്‍

ന്യൂഡല്‍ഹി : ജനങ്ങളെ ബോധവത്കരിക്കാന്‍ കായകതാരങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ്- 19 വ്യാപനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനും ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമാണ് രാജ്യത്തെ പ്രമുഖ കായികതാരങ്ങളുടെ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി തേടിയത്. കായികരംഗത്തെ 49 പ്രമുഖ വ്യക്തിത്വങ്ങളുമായി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Read Also : കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ആയുര്‍വേദ പരമ്പരാഗത ചികിത്സാരീതികള്‍ ശീലമാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി : പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന വിവിധ മാര്‍ഗങ്ങള്‍ ഇങ്ങനെ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കൊഹ്ലി,മുന്‍ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പി.വി.സിന്ധു, മുന്‍ ലോക ചെസ് ചാമ്ബ്യന്‍ വിശ്വനാഥന്‍ ആനന്ദ്, അത്ലറ്റിക് ഇതിഹാസം പി.ടി.ഉഷ, അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയവരൊക്കെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കാളികളായി.

ലോക്ക് ഡൗണ്‍ സമയത്ത് വീട്ടിലിരിക്കേണ്ടതിന്റെയും വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകത സാധാരണക്കാരിലേക്കെത്തിക്കാന്‍ കായികതാരങ്ങള്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.തങ്ങളുടെ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുറന്ന മനസോടെയാണ് കാണുന്നതെന്ന് കായിക താരങ്ങള്‍ പറഞ്ഞു. തങ്ങളുടെ മനസിലുള്ള ചിന്തകള്‍ അവര്‍ പ്രധാനമന്ത്രിയോട് പങ്കുവയ്ക്കുകയും ചെയ്തു. വിരാട് കൊഹ്ലിയടക്കുള്ളവര്‍ പിന്നീട് ആരാധകര്‍ക്കായി വീഡിയോ സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുമായി കായികതാരങ്ങള്‍ പങ്കുവച്ചത്

ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നമ്മള്‍ പ്രതിരോധ നടപടികളില്‍ നിന്ന് പിന്മാറരുത് എന്ന എന്റെ ചിന്ത ശരിവയ്ക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കുറച്ചുകാലം കൂടി തുടര്‍ന്നേ മതിയാകൂ. ഷേയ്ക്ക് ഹാന്‍ഡിന് പകരം നമസ്‌തേ പറയുന്ന ശീലം തുടരണം.

– സച്ചിന്‍

കൊവിഡ് -19 തടയുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികള്‍ ശ്‌ളാഘനീയമാണ്. ജനതാകര്‍ഫ്യൂ ദിനത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിപറയലും ഞായറാഴ്ചത്തെ ദീപം കൊളുത്തലും ജനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

പി.വി സിന്ധു

ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് നല്ല ശിക്ഷ നല്‍കണം. സിക്കിമിലേക്ക് ടെസ്റ്റിംഗ് കിറ്റുകള്‍ അനുവദിക്കണം.

– ബെയ്ചുംഗ് ബൂട്ടിയ

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച വാര്‍ത്തകള്‍ വളരെ സങ്കടകരമാണ്. അവരെ മാതൃകാപരമായി ശിക്ഷിക്കണം.

– ഹിമ ദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button