KeralaLatest NewsNews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകാപരമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർല

കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞതായി സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവുമായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകാപരമെന്ന് ഓം ബിർല പറഞ്ഞു.

കേരള നിയമസഭാ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെ ഫോണിൽ വിളിച്ചാണ് ഓം ബിർല ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞതായി സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു.

കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ബിബിസി അടക്കമുള്ള മാധ്യമങ്ങളിൽ കേരള മോഡൽ ചർച്ചയായി. നിരവധി ദേശീയ മാധ്യമങ്ങളിലും കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് വിലയിരുത്തിയിരുന്നു. നേരത്തെ കേരള ഹൈക്കോടതിയും സുപ്രീം കോടതിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ALSO READ: മാധ്യമപ്രവർത്തകർക്കെതിരായ പ്രസ്താവന തെറ്റായിപ്പോയി; പ്രതിഭയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി

ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ കോവിഡ് രോഗികള്‍ രോഗം ഭേദമായി ആശുപത്രിവിട്ടത് കേരളത്തിലാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് ഏബ്രഹാം (93), മറിയാമ തോമസ് (88) എന്നിവരാണ് ആശുപത്രിവിട്ടത്. ഇന്നലെ വൈകുന്നേരമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button