Latest NewsNewsInternational

പാകിസ്ഥാനില്‍ അതിവേഗത്തില്‍ കോവിഡ് പടരുന്നു : പള്ളികളിലെ കൂട്ടമായ നിസ്‌കാരം ഒഴിവാക്കാതെ പാക് ഭരണകൂടം : ലോക് ഡൗണ്‍ മോശം ആശയമെന്ന് പാക് പ്രധാനമന്ത്രി : വില്ലനായത് തബ്ലീഗ് സമ്മേളനം

ലഹോര്‍ : പാകിസ്ഥാനില്‍ അതിവേഗത്തില്‍ കോവിഡ് പടരുന്നു . പാകിസ്ഥാനിലും രോഗം അതിവേഗം വ്യാപിച്ചതിനു പിന്നില്‍ രണ്ടരലക്ഷം പേര്‍ പങ്കെടുത്ത തബ്ലീഗ് സമ്മേളനമാണെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ചൈനയെ പഴിച്ചു നേരം പോക്കുകയാണ് പാക്കിസ്ഥാന്‍. ലോക് ഡൗണ്‍ എന്ന ആശയം മോശമാണെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നത്. അതേസമയം,അലസവും അപക്വവുമായാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം െകാറോണ വൈറസ് ബാധയെ കൈകാര്യം ചെയ്തതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. ഇറാനില്‍ നിന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരിച്ചെത്തിയ തീര്‍ത്ഥാടകരിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

പാക്കിസ്ഥാനിലെ റായ്വിന്ധില്‍ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ രണ്ടരലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്കുകള്‍. റായ്വിന്ധിലെ സമ്മേളനത്തിനെത്തിയവരില്‍ ചിലരില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഈ സമ്മേളനം പാക്കിസ്ഥാനിലെ വ്യാപനത്തിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി മാറി. മാര്‍ച്ച് പതിനൊന്നിനാണു ലഹോറിലെ റായ്വിന്ധില്‍ അഞ്ചുദിവസം നീണ്ടുനിന്ന മതസമ്മേളനം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button