Latest NewsNewsIndia

കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ആയുര്‍വേദ പരമ്പരാഗത ചികിത്സാരീതികള്‍ ശീലമാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി : പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന വിവിധ മാര്‍ഗങ്ങള്‍ ഇങ്ങനെ

 

ന്യൂഡല്‍ഹി : കോവിഡ് വിദേശരാജ്യങ്ങളില്‍ മരണതാണ്ഡവമാടുമ്പോള്‍ കോവിഡിനെ പ്രതിരോധിയ്ക്കുന്നതിനായി പരമ്പരാഗത ചികിത്സാരീതികള്‍ ശീലമാക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുന്ന വിവിധ മാര്‍ഗങ്ങളെക്കുറിച്ചാണ് മോദിയുടെ പരാമര്‍ശം.

read also : ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ കോവിഡ് 19 വൈറസ് ബാധ പൂര്‍ണമായും മാറ്റിയത് ആയുര്‍വേദം : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര ആയുഷ് മന്ത്രാലയം

ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ ചിലത്

ഇളംചൂടുവെള്ളം കുടിക്കുന്നതു ശീലമാക്കുക. യോഗാസനവും പ്രാണായാമവും പോലുള്ള ധ്യാനമുറകള്‍ അരമണിക്കൂര്‍ ചെയ്യുക. ആഹാരം പാകം ചെയ്യുമ്പോള്‍ മഞ്ഞള്‍, ജീരകം, മല്ലി, െവളുത്തുള്ളി ഉപയോഗിക്കുക. ദിവസവും രാവിലെ 10 ഗ്രാം ച്യവനപ്രാശം കഴിക്കാം. ന്മ ഔഷധചായയോ തുളസി, കറുവപ്പട്ട, കുരുമുളക്, ഉണക്കമുന്തിരി, ഉണക്കയിഞ്ചി എന്നിവയിട്ടുണ്ടാക്കിയ കഷായമോ കുടിക്കാം. മഞ്ഞളിട്ട 150 മില്ലിലീറ്റര്‍ ചൂടുപാല്‍ ദിവസവും കുടിക്കാം

എള്ളെണ്ണ, വെളിച്ചെണ്ണ, നെയ്യ് ഇവയിലേതെങ്കിലുമൊന്ന് രാവിലെയും വൈകിട്ടുമായി മൂക്കിനു മുകളില്‍ പുരട്ടുക. ഒരു ടീസ്പൂണ്‍ എള്ളെണ്ണയോ വെളിച്ചെണ്ണയോ 3 മിനിറ്റോളം വായില്‍ കൊള്ളിക്കുക. ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ചു വായ കഴുകുക. തൊണ്ടവേദന, ചുമ എന്നിവ വന്നാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഒപ്പം പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കാം. ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button