Latest NewsNewsIndia

ഇന്ത്യയില്‍ എല്ലാം ഭദ്രമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല; തപ്പുകൊട്ടാനും വിളക്ക് കൊളുത്താനും പറയുന്നതാണോ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂർ

ന്യൂഡല്‍ഹി: ഞായറാഴ്ച വിളക്ക് കൊളുത്തുന്നതിനോട് വിരോധമില്ലെന്നും എന്നാൽ തപ്പ് കൊട്ടാനും വിളക്ക് കൊളുത്താനും പറയുക എന്നതാണോ ഒരു പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ശശി തരൂര്‍ എം.പി. ഒരു മാധ്യമത്തിന്റെ ചർച്ചയ്ക്ക് ഇടയിലാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. രാജ്യത്ത് കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം പറയണം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്ടി വിഹിതം നല്‍കുന്നതിനെപ്പറ്റിയും പറയണമെന്നും ശശി തരൂർ വ്യക്തമാക്കി.

Read also: ഏഴ് ജില്ലകളില്‍നിന്നുള്ള ആളുകള്‍ക്ക് വയനാട്​ ജില്ലയില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം

ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പറയുന്നത്. എല്ലാ കണക്കുകളും സര്‍ക്കാരിന് ലഭിക്കും. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വ്യക്തമായ ആസൂത്രണത്തോടെ വേണം നടപടികള്‍ സ്വീകരിക്കാന്‍. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരിലൂടെ എത്രപേര്‍ക്ക് വൈറസ് ബാധിച്ചുവെന്ന് മനസിലാക്കാന്‍ രണ്ടാഴ്ച കാത്തിരിക്കേണ്ടിവരുമെന്നും തരൂർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button