Latest NewsIndiaNews

എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി അണച്ചാല്‍ ഉണ്ടാകാന്‍ പോകുന്നതിനെ കുറിച്ച്  വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ 

മുംബൈ: ഏപ്രില്‍ 5 ന് എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ എന്തു സംഭവിക്കുമെന്ന് പറയുകയാണ് വിദഗ്ധര്‍. എല്ലാവരും ഒമ്പത് മിനിറ്റ് ഒരുമിച്ച് വൈദ്യുതി വിളക്കുകണച്ചാല്‍ ഒരുമിച്ച് 10000-12000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത ഒറ്റയടിക്ക് നിലക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എല്ലാവരും പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിച്ചാല്‍ പിന്നീട് വൈദ്യുതി വിതരണത്തില്‍ നാഷണല്‍ ഇലക്ട്രിസിറ്റി ഗ്രിഡ് വലിയ വെല്ലുവിളി നേരിടേണ്ടി വരും.

ഇന്ത്യയുടെ അടിസ്ഥാനപരമായ വൈദ്യുതി ആവശ്യം 160 ജിഗാവാട്സാണ്. ഇതിനനുസൃതമായിട്ടാണ് വൈദ്യുത വിതരണ സംവിധാന പ്രവര്‍ത്തനങ്ങള്‍ പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സജ്ജമാക്കിയിരിക്കുന്നത്. 160 ജിഗാവാട്ട്സ് അടിസ്ഥാനപ്പെടുത്തിയാണ് ഗ്രിഡുകളുടെ സ്റ്റബിലിറ്റി 48.5-51.5 ഹെര്‍ട്സ് നിജപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഒരേ സമയം ഒമ്പത് മിനിട്ട് വൈദ്യുതി അണച്ചാല്‍ വൈദ്യുതി വിതരണം പെട്ടെന്ന് താഴ്ത്തുകയും ഒമ്പത് മിനിറ്റിന് ശേഷം പെട്ടെന്ന് ഉയര്‍ത്തുകയും വേണം. ഈ പ്രക്രിയയില്‍ പ്രശ്നം സംഭവിച്ചാല്‍ വൈദ്യുതി വിതരണം ആകമാനം പ്രതിസന്ധിയിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button