Latest NewsIndia

50,000 പേരുടെ സമ്മേളനം മുംബൈയിൽ നടത്താനും തബ്‌ലീഗി ജമാഅത്ത് പദ്ധതി, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇതിൽ നിന്നും നിരവധിപേർക്കാണ് ആ രാജ്യത്തും കോവിഡ് ബാധിച്ചത്.

ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ പുറകേ, 50,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വന്‍ മത സമ്മേളനം നടത്താന്‍ തബ്‌ലീഗി ജമാഅത്ത് മുംബൈയിലും പദ്ധതിയിട്ടിരുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈ നഗരത്തില്‍, വസായി മേഖലയിലെ സണ്‍സിറ്റിയിലാണ് മത സമ്മേളനം നടത്താന്‍ തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, മഹാരാഷ്ട്രയില്‍ കോവിഡ് വൈറസ് ബാധ കണ്ടെത്തിയതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്.

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായിരുന്നു കാരണം.രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്രയും പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനത്തിന് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഒഴിവായത് വൻദുരന്തമാണ്‌. അതേസമയം പാകിസ്താനിലും തബ്ലീഗി ജമാഅത്ത് സമ്മേളനം നടത്തിയിരുന്നു.

ഇതിൽ നിന്നും നിരവധിപേർക്കാണ് ആ രാജ്യത്തും കോവിഡ് ബാധിച്ചത്. ഇതിനിടെ ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗി സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 650 പേര്‍ക്ക് കോവില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 336 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button