Latest NewsNewsSaudi ArabiaGulf

ടാങ്കര്‍ ലോറി മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : ടാങ്കര്‍ ലോറി മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റിയാദ് നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നദീമിലെ സീവേജ് പ്ലാന്റില്‍ നിന്ന് മാലിന്യം കൊണ്ടുപോകുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ ആയിരുന്ന കൊല്ലം കടയ്ക്കല്‍ മാേങ്കാട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്.

റിയാദ് ജനാദിരിയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറിയില്‍ നിന്ന് ടാങ്കര്‍ ഇളകിവീണതിന്റെ അടിയില്‍പെട്ട നിസാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ദീര്‍ഘകാലം സൗദിയിലുണ്ടായിരുന്ന നിസാര്‍ പുതിയ വിസയില്‍ റിയാദില്‍ എത്തിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. സലാഹുദ്ദീന്‍, ആരിഫ ബീവി ദമ്പതികളാണ് മാതാപിതാക്കള്‍. ഭാര്യ: സജീല ബീവി. മക്കള്‍: മുഫീദ ഫര്‍സാന, മുര്‍ഷിദ് ഫര്‍സാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button