KeralaLatest NewsIndia

കൊറോണയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ് , 11,092 കോടി രൂപ അനുവദിച്ചു

മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: കൊറോണയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കൈത്താങ്ങുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ നിധിയുടെ കീഴില്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 11,092 കോടി രൂപ അനുവദിക്കാനുള്ള തീരുമാനത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകാരം നല്‍കി. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പണം അനുവദിച്ചത്.

1433 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് സഹായധനമായി അനുവദിച്ചത്. കോവിഡ് പ്രതിസന്ധി നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ 17,287.08 കോടിയുടെ സാമ്പത്തിക സഹായം അനുവദിച്ചു. കേരളത്തിന് 15-ാം ധനകാര്യ കമ്മിഷന്‍ശുപാര്‍ശ പ്രകാരമുള്ള വരുമാന കമ്മി ഗ്രാന്‍ഡ് ഇനത്തില്‍ 1276.92 കോടിരൂപയും ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള മുന്‍കൂര്‍ കേന്ദ്ര വിഹിതമായി 157 കോടി രൂപയും ചേര്‍ത്താണ് 1433.92 കോടി ലഭിക്കുക.

ലോക്ക് ഡൗണ്‍ ലംഘനം: മാഹിയില്‍ എംഎല്‍എയ്ക്കും സിപിഎം നേതാക്കൾക്കുമെതിരേ കേസ്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനങ്ങളുടെ കൈവശം കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പതിവിലും നേരത്തെയുള്ള ഈ നടപടി. കൊറോണ പ്രതിരോധ-നിയന്ത്രണ നടപടികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായി, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗപ്പെടുത്താനും കേന്ദ്രം അനുവാദം നല്‍കിയിരുന്നു. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ കഴിഞ്ഞ മാസം 14 ന് കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button