KeralaLatest NewsNews

ഇതിനേലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതല്ലേ …സിപിഎം എംഎല്‍എ പ്രതിഭയുടെ ഫേസ്ബുക്ക് ലൈവ് : എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടിയുടെ ശക്തമായ താക്കീത്

തിരുവനന്തപുരം: ഇതിനേലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതല്ലേ …സിപിഎം എംഎല്‍എ പ്രതിഭയുടെ ഫേസ്ബുക്ക് ലൈവ് . മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് എംഎല്‍എ വിവാദ ഫേസ്ബുക്ക് ലൈവ് നടത്തിയത്. ഇതോടെ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ എംഎല്‍എയ്ക്കെതിരെ പാര്‍ട്ടി ശക്തമായ താക്കീത് നല്‍കി. നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ ഡി.വൈ.എഫ്..ഐ നേതാക്കള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ഫേസ്ബുക്കിലൂടെ പരാമര്‍ശങ്ങള്‍ നടത്തി കായംകുളം എം.എല്‍.എ യു.പ്രതിഭാ ഹരി വിവാദത്തിലായിരിക്കുന്നത്.

Read Also : വനിതാ മതിലിനായുള്ള ഇരുചക്ര റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പ്രതിഭാ ഹരി എംഎല്‍എക്ക് പിഴ

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നുമാണ് എം.എല്‍. എ ഫേസ് ബുക്ക് ലൈവിലൂടെ മാദ്ധ്യമ പ്രവര്‍ത്തകരെ പരിഹസിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാര്‍ട്ടി ഇടപെട്ടത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു.പ്രതിഭ എം.എല്‍.എ എന്നായിരുന്നു പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമര്‍ശനം. കോവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്ന് ആ വിമര്‍ശനത്തിനെതിരെ യു. പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളില്‍ നിറഞ്ഞ തര്‍ക്കം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രതിഭ മാദ്ധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button