UAELatest NewsNewsGulf

യുഎഇയിൽ കോവിഡ്-19 ബാധിച്ച് ഒരു പ്രവാസി കൂടി മരണപെട്ടു, രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു

ദുബായ് : യുഎഇയിൽ കോവിഡ്-19 ബാധിച്ച് ഒരു പ്രവാസി കൂടി കഴിഞ്ഞ ദിവസം മരണപെട്ടു, യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. 51 കാരനായ ഏഷ്യകാരനാണ് മരിച്ചത്. കോവിഡ് -19 സ്ഥിരീകരിച്ച ഇദ്ദേഹത്തിന് വിട്ടുമാറാത്ത മറ്റു പല സങ്കീർണ രോഗങ്ങൾ ഉണ്ടായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒൻപതായി. ഇതിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.

ഏറ്റവും ഒടുവിലായി 240പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, യുഎഇയിൽ ആകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 1264ആയി. 12പേർ കൂടി രോഗം ഭേദമായതോടെ ഇതുവരെ സുഖംപ്രാപിച്ച് 108പേർ ആശുപത്രി വിട്ടു.വെന്നും പുതിയതായി വൈറസ് ബാധ കണ്ടെത്തിയരുടെ ആരോഗ്യനില തൃപ്‍തി കരമാണെന്നു അധികൃതർ അറിയിച്ചു.

Also read : ലോക്ക് ഡൗണ്‍ 14ന് തീരുമെന്ന് കരുതി വിമാന ടിക്കറ്റ് എടുക്കും മുമ്പ് കരുതല്‍ എടുക്കുക : റീഫണ്ടിംഗ് ഇല്ലെന്ന് വിമാനകമ്പനികളുടെ അറിയിപ്പും

സൗദിയിൽ കൊവിഡ് 19 ബാധിച്ച് നാലുപേര്‍ കൂടി മരണപ്പെട്ടു, ഇതോടെ മരിച്ചവരുടെ എണ്ണം 25 ആയി. പുതിയതായി 154 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നു. വൈറസ് ബാധ കണ്ടെത്തിയ മൂന്നുപേരൊഴികെ ബാക്കി 151 പേര്‍ക്കും രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ പകര്‍ന്നുകിട്ടിയതാണ്.

ചികിത്സയില്‍ കഴിയുന്ന 1633 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു..23 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായതോടെ എണ്ണം 351 ആയെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button