KeralaLatest NewsNews

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷ പോസ്റ്റുകളിടുകയും മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും വികലമായി ചിത്രീകരിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍

അഞ്ചല്‍• സമൂഹമാധ്യമത്തില്‍ വര്‍ഗീയ വിദ്വേഷഷം ചീറ്റുന്ന പോസ്റ്റുകളിടുകയും മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും വികലമായി ചിത്രീകരിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. കൊല്ലം ഏരൂര്‍ പാണയം തൃക്കോയിക്കല്‍ സ്വദേശി മണിയന്‍ പോറ്റി (കൃഷ്ണ അഞ്ചല്‍) യെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ഞായറാഴ്ച ചെയ്തതത്.

ഡി.വൈ.എഫ്.ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്.ഹരിരാജ് ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മണിയന്‍, കൃഷ്ണ അഞ്ചല്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മതസ്പര്‍ദയുണ്ടാക്കി വര്‍ഗീയ ലഹള സൃഷ്ടിക്കാനും മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയേയും വികലമാക്കി ചിത്രീകരിച്ചു മോശപ്പെടുത്താന്‍ ശ്രമിച്ചതായി ഹരിരാജ് പരാതിയില്‍ ആരോപിച്ചു.

ഒരു മതത്തെ വികലമായി ചിത്രീകരിക്കുകയും ആ മതത്തില്‍ മതത്തില്‍ വിശ്വസിക്കുന്ന സ്ത്രീകളെയും അവരുടെ ശരീരഭാഗങ്ങളെയും കുറിച്ച് സമൂഹമാധ്യങ്ങളില്‍ മോശപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിടുകയും വര്‍ഗീയത സൃഷ്ടിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെയം ചിത്രങ്ങള്‍ വികലമായി ചിത്രീകരിച്ചു അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് അവരെ സമൂഹത്തില്‍ മോശപ്പെടുത്താന്‍ പ്രതി ശ്രമിച്ചതായി ഹരിരാജ് പരാതിയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സമീപത്തെ ഇട്ടിവാ പഞ്ചായത്തില്‍ ഖത്തറില്‍ നിന്നെത്തിയ ഗര്‍ഭിണിയായ 27 കാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചത് അവര്‍ ഡല്‍ഹി തബ്ലിഗീ സമ്മേളനത്തില്‍ പങ്കെടുത്തത് കൊണ്ടാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ട്‌ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയും അതുവഴി മതവര്‍ഗീയതയും സാമുദായിക കലാപവും ഉണ്ടാക്കാന്‍ പ്രതി ശ്രമിച്ചതായും ഡി.വൈ.എഫ്.ഐ പരാതിയില്‍ ആരോപിച്ചു.

പ്രതി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത പോസ്റ്റുകളുടെ പകര്‍പ്പും പരാതിയോടൊപ്പം ഹരിരാജ് പോലീസിന് സമര്‍പ്പിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയ്ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം ഏരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button