Latest NewsNewsIndia

ഐക്യദീപം തെളിയിച്ച മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനും ഭാര്യക്കും നേരെ മതമൗലികവാദികളുടെ ഭീഷണിയും ചീത്തവിളിയും

മുംബൈ: ഐക്യദീപം തെളിയിച്ച മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനും ഭാര്യക്കും നേരെ മതമൗലികവാദികളുടെ ഭീഷണിയും ചീത്തവിളിയും. രാജ്യത്തെ മുഴുവന്‍ ജനങ്ങളും അണിനിരന്ന ഐക്യദീപത്തിനെതിരെയാണ് മതമൗലികവാദികളുടെ ആക്രോശം.

മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും, ഭാര്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ രാത്രി 9 മണിക്ക് 9 മിനിറ്റുനേരം ദീപം തെളിയിച്ചിരുന്നു. കൈഫ് അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടയുടനെ ചീത്തവിളികള്‍ തുടങ്ങി.

ദീപം തെളിയിച്ച ചിത്രത്തോടൊപ്പം രാജ്യത്തെ കൊറോണ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രിക്കും കൈഫ് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപുറകേയാണ് അള്ളാഹുവിനെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ കൊറോണ മാറുകയുള്ളു എന്നറിയില്ലേ തുടങ്ങിയ മറുപടികൾ വന്നു വന്നുതുടങ്ങിയത്. 1980 ഏപ്രില്‍ 6ന് തുടങ്ങിയ ബിജെപിയിലേക്ക് 2020 ഏപ്രില്‍ 5ന് കൈഫിന്റെ രംഗപ്രവേശമെന്ന തരത്തിലുള്ള പരാമര്‍ശങ്ങളും മറുപടികളില്‍ നിറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button