Latest NewsIndiaNews

കോവിഡിനെ ഇന്ത്യ അതിജീവിയ്ക്കും…ഇന്ത്യ വിജയിക്കും…കോവിഡിനെതിരെ പോരാടാന്‍ ഗാനമൊരുക്കി ബോളിവുഡ് താരങ്ങള്‍ : വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി; രാജ്യത്ത് പടരുന്ന കോവിഡിനെതിരെ പോരാടാന്‍ ബോളിവുഡില്‍ നിന്നും ഒരു ഉദ്യമം. കൊറോണയെ ഇന്ത്യ അതിജീവിക്കും… ഇന്ത്യ വിജയിക്കും എന്ന പ്രതീക്ഷ നല്‍കി മനോഹര ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വീണ്ടും പുഞ്ചിരിക്കും ഇന്ത്യ വീണ്ടും വിജയിക്കും എന്ന വരികളുള്ള വീഡിയോയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചത്.

read also : കോവിഡ് മരുന്ന് നല്‍കിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് ഭീഷണി :’മോദിയുടെ തീരുമാനം’ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ട്രംപ് : വളരെ തന്ത്രപരമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഇന്ത്യ പോരാടും ഇന്ത്യ ജയിക്കും നമ്മുടെ സിനിമാ ലോകത്തിന്റെ നല്ലൊരു ഉദ്യമം’. എന്ന് കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വീഡീയോ ഗാനം ട്വിറ്റ് ചെയ്തത്. ബോളിവുഡ് താരങ്ങളാ അക്ഷയ് കുമാര്‍, തപ്സി പന്നു, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു, ഭൂമി പട്നേക്കര്‍, അനന്യപാണ്ഡെ, സിദ്ധാപര്‍ഥ് മല്‍ഹോത്ര, ക്രിതി സനന്‍, ടൈഗര്‍ ഷറഫ്, രാകുല്‍ പ്രീത്, ജാക്കി ഭാഗ്‌നാനി എന്നിവരാണ് വീഡിയോയില്‍ ഉള്ളത്. മൂന്ന് മിനിറ്റുള്ള വീഡിയോയില്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏഴ് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

കൊറോണ കാലത്തെ ചില ഹോട്ട്സ്പോട്ടുകളും വീഡിയോയില്‍ ദൃശ്യമാവുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന്റെയും വീട്ടിലിരിക്കുന്നതിന്റെയും പ്രധാന്യവും ഈ ഗാനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button