Latest NewsNewsInternational

ലോകത്തെ കോവിഡ് ഭീതിയിലാക്കിയ ചൈനയോട് കണക്കുചോദിക്കണമെന്ന് ആഹ്വാനം; ഹാഷ്‌ടാഗുകൾ പ്രചരിക്കുന്നു

ലോകത്തെ കോവിഡ് ഭീതിയിലാക്കിയ ചൈനയോട് കണക്കുചോദിക്കണമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം. ലോകത്തെ പകുതിയിലേറെ രാജ്യങ്ങളെ ക്വാറന്‍റൈനിലും ഐസൊലേഷനിലും ലോക്ക്ഡൌണിലുമാക്കിയ സാഹചര്യം സൃഷ്ടിച്ചത് ചൈനക്കാരാണെന്നും അവർക്കെതിരെ കണക്ക് തീർക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് #MakeChinaPay, #ChinaLiedPeopleDied തുടങ്ങിയ ഹാഷ് ടാഗുകളാണ് പ്രചരിക്കുന്നത്. അതേസമയം ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.

Read also: കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേട്; ബിജെപി കേരള സര്‍ക്കാരിന്റെ കൂടെയാണെന്ന് ബി ഗോപാലകൃഷ്ണന്‍

ചൈനീസ് ആപ്ലിക്കേഷൻ ടിക് ടോക്കിനെതിരെയും രോഷം ഉയരുന്നുണ്ട്. #BoycottTikTok, #BoycottChineseProducts എന്നീ ഹാഷ് ടാഗുകളും ട്രെൻഡിങ്ങിലാണ്. ചില ലക്ഷ്യങ്ങളോടെ ചൈനക്കാർ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് വ്യാപിപ്പിക്കുകയാണെന്നും അതിനാൽ ചൈനയിൽ നിന്ന് ഇറങ്ങുന്ന ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും ഒരുകൂട്ടർ ട്വിറ്ററിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button