Latest NewsNewsLife StyleHealth & Fitness

അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും രക്ഷനേടാൻ, സ്വീകരിക്കാം ഈ മാർഗങ്ങൾ

സ്മാർട്ട് ഫോൺ ഇല്ലാത്തവർ വളരെ വിരളമാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ സ്മാർട്ട് ഫോൺ ആണ് ഉപയോഗിക്കുന്നത്. ഇന്നത്തെകാലഘട്ടത്തിൽ പലരും കൂടുതൽ നേരം മൊബൈലിൽ മുഴുകി ഇരിക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവർ ധാരാളമാണ്. റോഡിലൂടെ നടക്കുമ്പോഴും, വാഹനം ഓടിക്കുമ്പോഴുമൊക്കെ ഫോണിൽ അധികം ശ്രദ്ധിക്കുന്നവർ ഇന്ന് കൂടുതലാണ്. പല അപകടങ്ങൾക്കും ഇത് കാരണമാണ്. ഒരു കുടുംബത്തിലെ പരസ്പരമുള്ള ആശയ വിനിമയും കുറന്നതായാണ് കാണുന്നത്.

Also read : ആ നിമിഷങ്ങളിൽ ഒരു നിമിഷം രമേശൻ മുഖ്യമന്ത്രിയായി മാറുകയായിരുന്നു. രമേശന്റെ അസുഖവും അതാണ്. ചില നേരങ്ങളിൽ രമേശൻ മുഖ്യമന്ത്രിയായി മാറുന്നു. നമ്മൾ പത്രങ്ങളിൽ ഒക്കെ വായിച്ചിട്ടില്ലേ? രമേശ്‌ ചെന്നിത്തലയെക്കുറിച്ച് ഡോ. സണ്ണിയ്ക്ക് പറയാനുള്ളത് നമ്മൾ കേൾക്കണം. കേട്ടേ പറ്റൂ.-കുറിപ്പ് വൈറല്‍

ഇപ്പോൾ കൊവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ കൂടിയായതോടെ ഫോൺ ഉപയോഗം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. മിക്കവരും ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റുമായി എപ്പോഴും ഫോണില്‍ത്തന്നെയാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷൻ ഗൗരവമായി കണ്ടില്ലെങ്കിൽ ശാരീരികമായും മാനസികമായും ഈ പ്രശ്നം നിങ്ങളെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സ്മാർട്ട് ഫോൺ ഉപയോഗം കൂടതലാണ് അത് അഡിക്ഷനായി മാറുന്നു. മോചനം വേണം എന്നീ തോന്നലുകൾ ഉള്ളവരാണ് നിങ്ങളെങ്കിൽ. വിഷമിക്കേണ്ട അതിനു പരിഹാരങ്ങളുണ്ട്. ചുവടെ പറയുന്ന കാര്യങ്ങൾ പാലിച്ചാൽ ഫോൺ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി മാറ്റാൻ നിങ്ങൾക്ക് സാധിക്കും

നോട്ടിഫിക്കേഷന്‍ ശബ്ദങ്ങളാണ് ഫോണിലേക്കുള്ള നമ്മുടെ ശ്രദ്ധ ആകർഷിപ്പിക്കുന്നത്. ഫോണ്‍ നോക്കേണ്ടെന്ന് കരുതിയാലും ശബ്ദം കേട്ടാല്‍ എടുത്ത് നോക്കും. പിന്നെ ഫോണ്‍ വെക്കാൻ മണിക്കൂറുകൾ വേണ്ടി അവസ്ഥ. അതിനാൽ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തിടുക.

ഫോണ്‍ ഉപയോഗം കൂടുന്നുവെന്ന് തിരിച്ചറിഞ്ഞാൽ ഇടയ്ക്കിടെ സ്വയം ശാസിക്കാന്‍ പഠിക്കുക. ആ സമയം മറ്റെന്തിനെങ്കിലും വേണ്ടി മാറ്റിവയ്ക്കാവുന്നതാണ്.പാചക പരീക്ഷണങ്ങള്‍, പൂന്തോട്ട പരിപാലനം, ക്രാഫ്റ്റ് വര്‍ക്ക്, പെയിന്റിംഗ്, വായന, എഴുത്ത് അങ്ങനെ ഏതെങ്കിലും താല്പര്യമുള്ളവ തിരഞ്ഞെടുത്തു ചെയ്യുക

വെറുതെ മടി പിടിച്ചിരിക്കുമ്പോഴാണ് കൂടുതലും ഫോണിലേക്ക് പോകുന്നത്. അതിനാല്‍ എപ്പോഴും സ്വയം തിരക്കായിരിക്കാൻ ശ്രമിക്കുക. ജോലി, വീട്ടുജോലി അങ്ങനെ എന്തിലെങ്കിലും മുഴുകിയിരിക്കുക

ഫോണില്‍ നോക്കി നോക്കി പലരും ഉറക്കം കളയാറുണ്ട്, ഈ ലോക്ക് ഡൗൺ കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍ പരാതി പറയുന്നതിനുമപ്പുറം സ്വയം ഒരു ശ്രദ്ധയാണ് ആവശ്യം. ഫോണ്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ മോഡിലിട്ട് ഉറങ്ങാന്‍ ശ്രമിക്കാവുന്നതാണ്. ഏതാനും ദിവസത്തേക്ക് അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പതിയെ അത് ശീലമാകും. എല്ലാം ശീലങ്ങളാണ്, അത് നമ്മള്‍ തന്നെയാണ് ഉണ്ടാക്കുന്നത് എന്നു ഓർത്തിരിക്കുക.

Tags

Related Articles

Post Your Comments


Back to top button
Close
Close