KeralaLatest NewsNews

എഡിറ്റേഴ്സ് ഗിൽഡ് കരഞ്ഞതു കൊണ്ടൊന്നും ദയ ലഭിക്കില്ല; വ്യാജവാർത്ത പ്രചരിപ്പിച്ച മലയാള മാധ്യമത്തിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രൻ

ഉത്തർപ്രദേശെന്ന സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ ശ്രീ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതു മുതൽ വ്യാജ വാർത്തകളായി അച്ചടിക്കുന്ന ഒരു പ്രവണത മലയാള മാധ്യമങ്ങളിൽ കാണുന്നുണ്ടെന്ന് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. വ്യാജ വാർത്തകൾ തിരസ്കരിക്കുന്നതാണ് പാരമ്പര്യമുള്ള ഒരു പത്രത്തിന് ചേർന്ന നിലപാട്. അത് കൊണ്ട് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാണെങ്കിൽ മാത്രം ഈ വാർത്ത നിലനിർത്താമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കുന്നു. വാർത്തയുടെ സ്ക്രീൻഷോട്ടും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Read also: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത് വിട്ടുനല്‍കിയ വാഹനങ്ങളുടെ ഉടമകള്‍ വീണ്ടും നിയമം ലംഘിച്ചാല്‍ കനത്ത ശിക്ഷ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഉത്തർപ്രദേശെന്ന സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ ശ്രീ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതു മുതൽ വ്യാജ വാർത്തകളായി അച്ചടിക്കുന്ന ഒരു പ്രവണത മലയാള മാധ്യമങ്ങളിൽ കാണുന്നുണ്ട്. ഈ അവസരത്തിൽ നിങ്ങളുടെ ശ്രദ്ധയിലേക്ക് ഒരു കാര്യം കൊണ്ടു വരട്ടെ. ഇത് പോലെ കഴിഞ്ഞയാഴ്ച യോഗി ജിക്കെതിരെ ഒരു വ്യാജ വാർത്ത അച്ചടിച്ചതിന് സിദ്ധാർത്ഥ് വരദരാജനെന്ന The Wire ൻ്റ് ചീഫ് എഡിറ്റർക്കെതിരെ FIR എടുത്തിട്ടുണ്ട്. എഡിറ്റേഴ്സ് ഗിൽഡ് കരഞ്ഞതു കൊണ്ടൊന്നും ദയ ലഭിക്കില്ലെന്ന് ചുരുക്കം. അത് കൊണ്ട് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാണെങ്കിൽ മാത്രം ഈ വാർത്ത നിലനിർത്താം. വ്യാജ വാർത്തകൾ തിരസ്കരിക്കുന്നതാണ് പാരമ്പര്യമുള്ള ഒരു പത്രത്തിന് ചേർന്ന നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button