Latest NewsUAENews

മലയാളിക്ക് അഭിമാനിക്കാനും ആശ്വസിക്കാനും വകനൽകുന്ന പ്രവർത്തനങ്ങളുമായി മലയാളി കൂട്ടായ്‌മ മുന്നേറുമ്പോൾ

ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊറോണയെന്ന മഹാമാരിയെ നേരിടുകയാണ് ലോകം. കോവിഡിനെ പേടിച്ച് എല്ലാവരും മുറിക്കകത്ത് അടച്ചിരിക്കുമ്പോൾ സ്വന്തം ജീവൻ നോക്കാതെയാണ് പലരും പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ പ്രവാസി മലയാളികളുടെ കൂട്ടായ്‌മയും. പോലീസും ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഇവർക്ക് പിന്തുണയുമായുണ്ട്. ഗൾഫിൽ രോഗബാധിതർ കൂടിയതോടെ ഐസൊലേഷൻ കെട്ടിടങ്ങളായിരുന്നു ആദ്യം ഇവർക്ക് വേണ്ടിയിരുന്നത്. ദുബായ് നഗരത്തിൽനിന്ന് അല്പം മാറി വർസാൻ എന്ന സ്ഥലത്ത് ആൾത്താമസമില്ലാത്ത ഒരു കെട്ടിടസമുച്ചയം കണ്ടെത്തി. 28 പാർപ്പിടസമുച്ചയങ്ങളുള്ള ഇവിടെ ഓരോ കെട്ടിടത്തിലും 400 പേരെയോളം താമസിപ്പിക്കാനാകും. അവശ്യവസ്തുക്കൾ സജ്ജമാക്കാൻ ഇരുപത് ലക്ഷം രൂപയിലേറെ ആവശ്യമുണ്ടായിരുന്നു. സഹായവുമായി പ്രവാസി വ്യവസായികൾ രംഗത്തെത്തിയതോടെ അതിന് ആശ്വാസമായി.

Read also: കേരളത്തിലെ ഏഴ് ജില്ലകള്‍ റെഡ് സോണില്‍, ഓറഞ്ച് സോണില്‍ ആറ് ജില്ലകൾ; അപ്രതീക്ഷിതമായി വയനാടും പട്ടികയിൽ; കേരളം അതിശക്തമായ പ്രതിരോധത്തിലേക്ക്; ജാഗ്രത കുറയ്ക്കില്ല

ഇതിന് പിന്നാലെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും രംഗത്തെത്തി. രണ്ടു കെട്ടിടങ്ങൾ സജ്ജമാക്കാൻ കോൺസുലേറ്റും തയ്യാറായി. ഒരു കെട്ടിടത്തിൽ ആരോഗ്യപ്രവർത്തകരാണ് താമസിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അത്യാവശ്യം സാധനങ്ങളോ സഹായങ്ങളോ എത്തിക്കാൻ വൊളന്റിയർമാർ ഉണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ, അബുദാബിയിലെ കേരള സോഷ്യൽ സെന്റർ തുടങ്ങിയ നിരവധി കൂട്ടായ്മകളും ഇതിന് സഹായവുമായി എത്തുന്നുണ്ട്. അതേസമയം ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഷാർജ എക്‌സ്‌പോ സെന്റർ എന്നിവിടങ്ങളിൽ സർക്കാർതന്നെ ഐസൊലേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button