Latest NewsNewsInternational

കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ വൈറോളജി ലാബിലെ പരിശീലനാര്‍ഥി; വൈറസ് ബാധയേറ്റ ഇവരിൽ നിന്നും ആൺസുഹൃത്തിലേക്ക് പടർന്നതായും മാധ്യമം

വാഷിങ്ടണ്‍: കൊറോണ വൈറസിനെ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ഥിയാകാം പുറത്തുവിട്ടതെന്ന റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ്. വൈറസ് വ്യാപനം ആദ്യം നടന്നത് വവ്വാലില്‍നിന്ന് മനുഷ്യനിലേക്കാണെന്ന് ന്യൂസ് ചാനല്‍ പറയുന്നു. ലാബിലെ ഒരു പരിശീലനാര്‍ഥിക്ക് അബദ്ധത്തില്‍ വൈറസ് ബാധയേല്‍ക്കുകയും അവരില്‍നിന്ന് ആണ്‍ സുഹൃത്തിലേക്ക് പകരുകയും ചെയ്തു. അവരില്‍നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റില്‍ എത്തുകയും പകരുകയും ചെയ്തതെന്നാണ് റിപ്പോർട്ട്.

Read also: ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ താലിബാനെ ഇറക്കാൻ പാകിസ്ഥാൻ; കശ്മീരും ഇന്ത്യയുടെ നിക്ഷേപങ്ങളും ലക്ഷ്യം; പാക് നീക്കങ്ങൾ പുറത്ത്

വുഹാനിലെ വെറ്റ് മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അവിടെ വവ്വാലുകളെ വില്‍ക്കാറില്ലെന്നും ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയോട് കിട പിടിക്കുന്നതോ അതിനേക്കാള്‍ മെച്ചമായതോ ആയ ഗവേഷണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വുഹാന്‍ ലാബില്‍ നോവല്‍ കൊറോണ വൈറസിനെപ്പറ്റിയുള്ള പഠനം നടത്തിയതെന്നും ഇവർ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button