Latest NewsNewsIndia

നിയന്ത്രണ രേഖയില്‍ കനത്ത ഷെല്ലിംഗ് നടത്തി പാക്കിസ്ഥാന്‍: തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍ • ലോകം കോവിഡിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും നിയന്ത്രണ രേഖയില്‍ കനത്ത ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാന്‍ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്ന സൈനിക പോസ്റ്റുകളിലും ഗ്രാമങ്ങളിലും പാകിസ്ഥാൻ സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തിയതായി പ്രതിരോധ വക്താവ് പറഞ്ഞു.

രാവിലെ 11.20 ഓടെ പാകിസ്ഥാൻ വെടിനിർത്തൽ ലംഘനത്തിന് തുടക്കമിട്ടു. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർക്കുകയും കെർണി മേഖലയിലെ നിയന്ത്രണ രേഖയിൽ മോർട്ടാറുകൾ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയും ചെയ്തു.

ഇന്ത്യൻ സൈന്യം ഉചിതമായ തിരിച്ചടി നല്‍കിയെന്നും അവസാന റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button