Latest NewsIndiaInternational

പാകിസ്ഥാന്‍ കോവിഡ് ബാധിതരെ കയറ്റി അയക്കാന്‍ ശ്രമിക്കുന്നു: ഗുരുതര ആരോപണവുമായി കശ്മീർ ഡിജിപി

ഗണ്ടര്‍ബാല്‍ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

ശ്രീനഗര്‍: പാകിസ്ഥാനെതിരെ ഗുരുതര ആരോപണവുമായി ജമ്മു കശ്മീര്‍ ഡിജിപി. കശ്മീരിലെ ജനങ്ങളെ രോഗബാധിതരാക്കാന്‍ പാകിസ്ഥാന്‍ അവരുടെ രാജ്യത്തുളള കോവിഡ് ബാധിതരെ ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നതായി ഡിജിപി ദില്‍ബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.ഗണ്ടര്‍ബാല്‍ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

‘ഇതുവരെ നമ്മള്‍ കേട്ടത് പാകിസ്ഥാന്‍ ഭീകരവാദികളെ രാജ്യത്തേയ്ക്ക് കയറ്റി അയക്കുന്നു എന്നാണ്. ഇപ്പോള്‍ അവര്‍ കോവിഡ് ബാധിതരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കാന്‍ ശ്രമിക്കുന്നു. കശ്മീരിലെ ജനങ്ങളെ രോഗബാധിതര്‍ ആക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് ആശങ്കയുളവാക്കുന്നതാണ്’- ദില്‍ബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അഞ്ചു ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.

പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സഹായി കോട്ടയത്ത് എത്തിയതിനെ തുടര്‍ന്ന് പച്ചക്കറി കട അടപ്പിച്ചു, 17 ഓളം പേര്‍ നിരീക്ഷണത്തില്‍

ബാരമുളള, കുപ് വാര, ബന്ദിപോറ, ശ്രീനഗര്‍ താഴ് വര, ജമ്മു എന്നി അഞ്ചു ജില്ലകളെയാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. കശ്മീര്‍ ഡിവിഷന്റെ കീഴില്‍ വരുന്നതാണ് ഈ ജില്ലകള്‍. നിലവില്‍ 407 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കേന്ദ്ര ഭരണപ്രദേശത്തെ 80 ശതമാനം കേസുകളും ഈ ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 351 കേസുകള്‍ കശ്മീര്‍ താഴ് വരയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജമ്മുവില്‍ മാത്രം 56 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button